കെയ്ൻ..ലുക്കാക്കു..എംബാപ്പെ…! ഗോൾഡൻ ബൂട്ടിൽ കണ്ണുവെച്ച് സൂപ്പർ താരങ്ങൾ

July 5, 2018

റഷ്യൻ ലോകകപ്പ് അതിന്റെ അവസാന റൗണ്ടുകളിലേക്ക് കടക്കുകയാണ്.32 ൽ നിന്നും എട്ടു ടീമുകളായി ചുരുങ്ങിയ ടൂർണമെന്റിൽ ഇനി ഏഴു കളികൾക്കപ്പുറം പുതിയ ലോക ചാമ്പ്യൻ ആരെന്നറിയാം..കാൽപ്പന്തു കളിയിലെ പുതിയ വിശ്വവിജയിയെ അറിയാനുള്ള അതേആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന മറ്റൊന്നാണ് കാര്യമാണ് ഈ ലോകകപ്പിലെ ഗോൾഡൻ ബൂട്ട് ആര് നേടുമെന്ന കാര്യം. കഴിഞ്ഞ ലോകകപ്പിൽ ആറു ഗോളുകളുമായി  കൊളംബിയയുടെ ജെയിംസ് റോഡിഗ്രസായിരുന്നു ഗോൾഡൻ ബൂട്ട് നേടിയത്.


ആറു ഗോളുകളുമായി ഇംഗ്ലണ്ട് നായകൻ ഹാരി കെയ്‌നാണ് നിലവിൽ ഗോൾഡൻ ബൂട്ട് മത്സരത്തിൽ ഒന്നാമൻ. നാലു ഗോളുകൾ നേടിയ ബെൽജിയത്തിന്റെ റൊമേലു ലുക്കാക്കുവാണ് കെയ്നിന് തൊട്ടു പിന്നിലുള്ളത്.പോർച്ചുഗലിന്റെ റൊണാൾഡോയും നാലു ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും ഇതിനോടകം തന്നെ ലോകകപ്പിൽ നിന്നും പുറത്തായതിനാൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കാനാകില്ലെന്നുറപ്പാണ്. മൂന്നു ഗോളുകൾ നേടിയ എംബാപ്പെയാണ് ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ സജീവമായുള്ള മറ്റൊരു കളിക്കാരൻ..ഫ്രഞ്ച് മുന്നേറ്റത്തിന്റെ കുന്തമുനയായി മാറിയ ഈ 19 കാരൻ ക്വാർട്ടറിലും തന്റെ മിന്നുന്ന ഫോം തുടർന്നാൽ ഹാരി കെയ്‌നിനെ പിന്നിലാക്കാൻ സാധിച്ചെന്നു വരും.ആതിഥേയരായ റഷ്യയുടെ ചെറിഷേവും സ്യുബയും മൂന്നു ഗോൾ വീതമടിച്ച് ടോപ്പ് സ്‌കോറർമാരുടെ പട്ടികയിൽ മുന്നിലുണ്ടെങ്കിലും ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ കഴിയുമോയെന്ന് കണ്ടറിയണം..പ്രീക്വാർട്ടറിൽ പോർച്ചുഗലിനെതിരെ ഇരട്ട ഗോൾ നേടിയ ഉറുഗ്വായുടെ എഡിസൺ കവാനിയും മൂന്നു ഗോളുകളുമായി പട്ടികയിലുണ്ട്