ടെസ്റ്റ് പരമ്പര; രോഹിത് പുറത്ത്..മൂന്നു പുതുമുഖങ്ങളുമായി ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 18 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്നു ടെസ്റ്റുകൾക്കുള്ള ടീമിനെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്..മൂന്ന് പുതുമുഖ താരങ്ങളെ ഉൾപ്പെടുത്തിയ സ്ക്വാഡിൽ ഏകദിനങ്ങളിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ ഇടം കണ്ടില്ല..
ഇംഗ്ലീഷ്ടി മണ്ണിലെ -20, ഏകദിന പരമ്പരകളിൽ മികച്ച പ്രകടനം നടത്തിയ ചൈനാമെൻ ബൗളർ കുൽദീപ് യാദവ് ആദ്യമായി ടെസ്റ്റ് ടീമിലിടം കണ്ടു. ഡൽഹിയിൽ നിന്നുള്ള വെടിക്കെട്ട് ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായ ഋഷഭ് പന്ത്, പേസർ ശാർദൂൽ താക്കൂർ എന്നിവരാണ് ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതുമുഖ താരങ്ങൾ..
അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിന് മുന്നോടിയായി നടത്തിയ യോ-യോ ടെസ്റ്റിൽ പരാജയപ്പെട്ട മുഹമ്മദ് ഷമിയും,പരിക്കിനെ തുടർന്ന് ടീമിൽ നിന്നും പുറത്തായ പേസർ ജസ്പ്രീത് ബുംറയും ടീമിൽ തിരിച്ചെത്തി.ഓഗസ്റ് 1 ന് എഡ്ജ്ബാസ്റ്റണിലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക.
ടീം- വിരാട് കോലി (നായകന്), ശിഖര്‍ ധവാന്, ലോകേഷ് രാഹുല്‍, മുരളി വിജയ്, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, കരുണ്‍ നായര്‍, ദിനേഷ് കാര്‍ത്തിക്, റിഷഭ് പന്ത്, ആര് അശ്വിന്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഹര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ താക്കൂര്‍.