റോസ്റ്റോവ് അരീനയിൽ സൂര്യനുദിക്കുന്നു..!; ബെൽജിയത്തെ ഞെട്ടിച്ച് ഇരട്ട ഗോളുകളുമായി ജപ്പാൻ മുന്നിൽ

July 3, 2018

റോസ്റ്റോവ് അരീനയിൽ ജാപ്പനീസ് വസന്തം വിരിയുന്നു..!രണ്ടാം പകുതിയുടെ തുടക്കത്തിലാണ് ബെൽജിയത്തെ ഞെട്ടിച്ചുകൊണ്ട് ജപ്പാൻ ഇരട്ട ഗോളുകൾ നേടിയത്. ഗെങ്കി ഹരാഗുച്ചിയുടെ ഗോളിലൂടെയാണ് ജപ്പാൻ ആദ്യം മുന്നിലെത്തിയത്. മത്സരത്തിന്റെ 48ാം മിനുട്ടിലാണ് ഹരാഗുച്ചി ഗോൾ നേടിയത്. ബെൽജിയൻ  താരങ്ങളുടെ പ്രതിരോധപിഴവ് മുതലെടുത്ത ഹറാഗുച്ചി ബെൽജിയത്തെ ഞെട്ടിച്ചുകൊണ്ട് ഒരു വലംകാൽ ഷോട്ടിലൂടെ ആദ്യ ഗോൾ നേടുകയായിരുന്നു..

ആദ്യ ഗോളിലെന്റെ ഞെട്ടൽ മാറുന്നതിനു മുന്നേ തന്നെ ടകാഷി ഇനുയിയിലൂടെ ജപ്പാൻ രണ്ടാം ഗോളും നേടുകയായിരുന്നു.പെനാൽറ്റി ബോക്സിനു പുറത്തു നിന്നും തൊടുത്തു വിട്ട മനോഹരമായ ഷോട്ട് ബെൽജിയൻ ഗോളി കുർട്ടോയിസിന് ഒരു പഴുതും അനുവദിക്കാതെ വലയിൽ കയറുകയായിരുന്നു.