കളിക്കളത്തിലെ മികച്ച പ്രകടനത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി ലുക്കാക്കു

July 10, 2018

 

റഷ്യൻ ലോകകപ്പിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് ബെൽജിയത്തിന്റെ ലുക്കാക്കു. നാലു ഗോളുകളും ഒരു അസിസ്റ്റുമടക്കം ബെൽജിയത്തിന്റെ കുതിപ്പിൽ നിർണ്ണായകമായ ചാലകശക്തിയായി വർത്തിച്ച ലുക്കാക്കുവിന്റെ ബൂട്ടുകൾ സെമി ഫൈനലിലും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന വിശ്വാസത്തിലാണ് ആരാധകർ.

സുവർണ്ണ തലമുറയെന്നു വാഴ്ത്തപ്പെടുന്ന ബെൽജിയൻ പടയാളികൾ മിന്നുന്ന ഫോം തുടർന്നാൽ സെമിയിൽ ഫ്രഞ്ച് നിരയെ കീഴടക്കി  അവസാന അംഗത്തിന് ടിക്കറ്റെടുക്കും.ഫൈനലിലേക്കും തുടർന്ന് വിശ്വ വിജയത്തിലേക്കും ടീമിനെ നയിക്കാനുള്ള സുവർണാവസരമാണ് ലുക്കാക്കുവിന് കൈവന്നിരിക്കുന്നത്..ലോകകപ്പിലെ നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെ തന്റെ വിജയങ്ങൾക്ക് പിന്നലെ കരണക്കാക്കരനെ വെളിപ്പെടുത്തിയിരിക്കുകയാണ് ലുക്കാക്കുവിപ്പോൾ..

ബെൽജിയത്തിന്റെ സഹ പരിശീലകനും മുൻ ഫ്രഞ്ച് താരവുമായ തിയറി ഹെന്റിക്കാണ്  ലുക്കാക്കു തന്റെ സമീപ കാല ഫോമിന്റെ മുഴുവൻ ക്രെഡിറ്റും നൽകുന്നത്.

“എന്നിലെ കളിക്കാരനെ പൂർണ്ണമായും മനസ്സിലാക്കിയിട്ടുള്ള ആളാണ് ഹെന്റി. കളിയെ കുറിച്ചുള്ള എന്റെ ധാരണകൾ, കളിക്കളത്തിലെ എന്റെ ചലനങ്ങൾ, പന്തടക്കം, ഷോട്ടുകൾ പായിക്കാനുള്ള കഴിവ്  തുടങ്ങി എല്ലാത്തിലും ഹെന്റിക്ക് വ്യക്തമായ ബോധ്യമുണ്ട്..അതുകൊണ്ട് തന്നെ എല്ലാ ഘടകങ്ങളും ഒരുപോലെ സമന്വയിപ്പിച്ച്  എന്നിൽ നിന്നും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള പൂർണ പിന്തുണ നൽകുന്ന വ്യക്തിയാണ് ഹെന്റി..ഏതു പൊസിഷനിലും എപ്പോൾ വേണമെങ്കിലും ഗോൾ നേടാൻ കഴിയുമെന്ന് എന്നെ പഠിപ്പിച്ചതും അദ്ദേഹമാണ്”-ഹെന്റി പറഞ്ഞു..

ഹെന്റി സഹപരിശീലകനായി എത്തിയ ശേഷം തന്റെ കളിയിൽ ഏറെ പുരോഗതിയുണ്ടായെന്നും കഴിഞ്ഞ രണ്ടു വർഷത്തിനിടെ മികച്ച ഫോമിൽ കളിയ്ക്കാൻ സാധിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും ഹെന്റിക്കാണെന്നും ലുക്കാക്കു കൂട്ടിച്ചേർത്തു..ഇന്ന് രാത്രി 11.30 നു സെന്റ്പീറ്റേഴ്സ്ബർഗിലാണ് ബെൽജിയത്തിന്റെ സെമി ഫൈനൽ പോരാട്ടം.ഹെന്റിയുടെ രാജ്യമായ ഫ്രാൻസാണ് സെമിയിൽ ബെൽജിയത്തിന്റെ എതിരാളികൾ..