അടിപൊളി ലുക്കിൽ മലയാളി താരങ്ങൾ; ഫോട്ടോസ് കാണാം

July 7, 2018

മലയാളത്തിലെ താര നിരകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. ന്യൂയോർക്കിൽ നടക്കുന്ന നാഫ ഫിലിം അവാർഡിലാണ് താരങ്ങൾ തിളങ്ങി നിൽക്കുന്നത്. മഞ്ജു വാര്യർ, റിമ കല്ലുങ്കൽ, അനുശ്രീ, നീരജ് മാധവ്, കാളിദാസ് ജയറാം, പാർവ്വതി, ദുൽഖർ സൽമാൻ, സുരാജ്, പിഷാരടി, ടൊവിനോ തോമസ്, പൂർണിമ ഇന്ദ്രജിത്,മിഥുൻ തുടങ്ങി നിരവധി  താര നിരകളുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

മലയാളത്തിലെ  യുവതാരങ്ങളുടെ ലുങ്കി ഡാൻസ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ തരംഗമായിരിന്നു. നാഫ ഫിലിം അവാർഡിലാണ് താരങ്ങൾ ലുങ്കി ഡാൻസിന് ചുവടുകൾ വെച്ചത്. ദുൽഖർ സൽമാനൊപ്പം നീരജ് മാധവ്, കാളിദാസ് ജയറാം എന്നിവരും ഡാൻസിൽ ചേർന്നു. വിജയ് യേശുദാസ് ആലപിച്ച  സംഗീതത്തിനൊപ്പമാണ് താര നിരകൾ ചുവടുവെച്ചത്. അതിനു പിന്നാലെയാണ് യുവതാരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.