കേരളത്തെ ഭീതിയിലാഴ്ത്തിയ ‘നിപ്പ’ദിനങ്ങൾ ഇനി ബിഗ് സ്ക്രീനിൽ..
July 22, 2018

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് ദിനങ്ങൾ സിനിമയാകാനൊരുങ്ങുന്നു. സംവിധായകൻ ജയരാജനാണ് നിപ്പയെ പ്രമേയമാക്കി പുതിയ ചിത്രം തയാറാക്കുന്നത്. കോഴിക്കോട് പ്രസ് ക്ലബിൽ വെച്ച് ഭയാനകം എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെയാണ് ജയരാജൻ പുതിയ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. മൂന്ന് ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രമാണ് ഭയാനകം. നവരസം പ്രമേയമാക്കി ചിത്രങ്ങൾ ചെയ്യുന്ന സംവിധായകനറെ രൗദ്ര ഭാവമായിരിക്കും ഈ ചിത്രത്തിൽ.
പ്രമുഖ താരങ്ങളെ നായകന്മാരാക്കി സിനിമ ചെയ്യുന്നതിലും തനിക്ക് താത്പര്യം സാധാരണക്കാരെ നായകന്മാരാക്കി ചെയ്യുന്നതാണെന്നും ജയരാജൻ പറഞ്ഞു. ശാന്തം, കരുണം, ഭീഭത്സം, അത്ഭുതം, വീരം, ഭയാനകം എന്നീ ഭാവങ്ങൾക്ക് ശേഷം രൗദ്ര രസം പ്രമേയമാക്കി ചെയ്യുന്ന ചിത്രം ഉടൻ ഉണ്ടാവുമെന്നും ജയരാജൻ പറഞ്ഞു.