പ്രേക്ഷകരെ വിസ്മയിപ്പിച്ച വിക്രം സ്പെഷ്യൽ സ്പോട്ട് ഡബ്ബിംഗുമായി പ്രമോദ് പ്രിൻസ്

July 4, 2018

കോമഡി ഉത്സവത്തിലൂടെ ലോക മലയാളികളുടെ പ്രിയങ്കരനായി മാറിയ അതുല്യ കലാകാരനാണ് പ്രമോദ് പ്രിൻസ്.അസാധ്യ മോഡുലേഷനുകളുമായി സിനിമാ ആസ്വാദകരെ വിസ്മയിപ്പിച്ച ഡയലോഗുകൾക്ക് അതേ പെർഫെക്ഷനോടെ സ്പോട്ട് ഡബ്ബ് ചെയ്തുകൊണ്ടാണ് പ്രമോദ് പ്രേക്ഷകരെ അത്ഭുതപ്പെടുത്താറുള്ളത്. ഇത്തവണ തമിഴകത്തിന്റെ ചിയാൻ വിക്രം അനശ്വരമാക്കിയ ഒരു പിടി കഥാപാത്രങ്ങൾക്ക് ശബ്ദത്തിലൂടെ ജീവൻ നൽകിയാണ് പ്രമോദ് പ്രിൻസെന്ന ഈ കലാകാരൻ മഹോത്സവവേദിയെ വിസ്മയിപ്പിക്കുന്നത്.പെർഫോമൻസ് കാണാം.