ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിനിടെ പ്രണയാഭ്യർത്ഥന;സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം

July 15, 2018

ഇംഗ്ലീഷ് മണ്ണിൽ പരമ്പര വിജയം ലക്ഷ്യമിട്ടാണ് ഇന്നലെ വിരാട് കോഹ്‌ലിയും സംഘവും രണ്ടാം ഏകദിനത്തിനിറങ്ങിയത്.മത്സരത്തിൽ 86 റൺസിന്റെ പരാജയമേറ്റുവാങ്ങിയതതോടെ ആരാധകർക്ക് ഓർത്തുവെക്കാൻ പാകത്തിൽ ഒരോർമ്മകളും നൽകാതെയാണ് രണ്ടാം ഏകദിനം അവസാനിച്ചത്.എന്നാൽ കളിക്കളത്തിൽ നിറം മങ്ങിയ പ്രകടനമായിരുന്നെങ്കിലും ഗാലറിയിൽ കളി കാണാൻ എത്തിയ രണ്ടു പേരാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്

മത്സരം നടന്നുകൊണ്ടിരിക്കെ  തന്റെ സുഹൃത്തിനോട് വിവാഹാഭ്യർത്ഥന നടത്തുന്ന യുവാവിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. ഇന്ത്യക്കാരായ പവനും ചരണുമാണ് പ്രണയകഥയിലെ നായകനും നായികയും. ഇന്ത്യൻ സ്പിന്നർ ചഹൽ പന്തെറിയവെയാണ് ഗാലറിയിൽ മനോഹരമായ വിവാഹാഭ്യർത്ഥന നടന്നത്. അപ്രതീക്ഷിതമായ വിവാഹാഭ്യർത്ഥന ശ്രദ്ധയിൽ  പെട്ടതോടെ  മത്സരം പകർത്താനെത്തിയ ക്യാമറാമാൻ തന്റെ ക്യാമറ ഗാലറിയിലേക്ക് തിരിച്ചു. ഗാലറിയിൽ കളി കാണാനെത്തിയ മറ്റു ആരാധകരും ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും താരങ്ങളേയും സാക്ഷിയാക്കി പവനും ചരണും പുതിയ ഇന്നിംഗ്സ് ആരംഭിക്കുകയായിരുന്നു.