അകിൻഫീവിൽ തട്ടി സ്പെയിൻ പുറത്ത്; ലുഷ്നിക്കിയിൽ ചരിത്രം രചിച്ച് റഷ്യ

July 1, 2018


പെനാൽറ്റി ഷൂട്ടൗട്ടിലൂടെ വിജയിയെ കണ്ടെത്തേണ്ടി വന്ന ആദ്യ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ സ്പെയിനെ തോൽപ്പിച്ച് ആതിഥേയരായ റഷ്യ ക്വാർട്ടറിൽ. നിശ്ചിത സമയത്തും അധിക സമയത്തും ഓരോ ഗോൾ വീതമടിച്ച് ഇരു ടീമുകളും സമനില പാലിച്ചതോടെയാണ് ഷൂട്ടൗട്ടിലൂടെ വിജയിയെ നിര്ണയിക്കേണ്ടി വന്നത്..ഷൂട്ടൗട്ടിൽ സ്പെയിനിന്റെ രണ്ടു കിക്കുകൾ തടുത്തിട്ട റഷ്യൻ നായകനും ഗോൾകീപ്പറുമായ അകിൻഫീവാണ് സ്പെയിനിന്റെ വീരനായകൻ.

റഷ്യക്കായി സ്‌മോളോവ് ഇഗ്‌നാഷ്വിച്ച്, ഗോളവിൻ ചെരിഷേവ് എന്നിവർ ലക്‌ഷ്യം കണ്ടപ്പോൾ സ്പെയിനിന്റെ കൊക്കെയുടെയും അസ്പാസിന്റെയും ഷോട്ടുകൾ റഷ്യൻ ഗോളി അകിൻഫീവ് തടുത്തിടുകയായിരുന്നു.ഇനിയേസ്റ്റ, പിക്വേ, റാമോസ് എന്നിവർ സ്പെയിനിനായി ലക്ഷ്യം കണ്ടു..

1000 ത്തിലധികം പാസ്സുകളുമായി മധ്യ നിരയിൽ നിറഞ്ഞു നിന്നുവെങ്കിലും ഗോൾ കണ്ടെത്താനാകാതെ ഉഴറിയതാണ് സ്പെയിനിനു തിരിച്ചടിയായത്. മധ്യ നിരയിലെ വിശ്വസ്തനായ പ്ലേമേക്കർ ഇനിയെസ്റ്റയെ ആദ്യ പകുതിയിൽ കളത്തിലിറക്കാതിരുന്ന ഹിയറോയുടെ തന്ത്രവും പാളിയപ്പോൾ വൺ ടച്ച് പാസ്സുകളുമായി മൈതാനം നിറയുന്ന സ്പെയിൻ മനോഹാരിത ലുഷ്നിക്കിയിൽ കാണാൻ കഴിഞ്ഞില്ല.  ഒടുവിൽ പെനാൽറ്റി  ഷൂട്ടൗട്ടെന്ന ഭാഗ്യപരീക്ഷണത്തിലൂടെ സ്പെയിനിനെ മുട്ടുകുത്തിച്ച് റഷ്യ അവസാന എട്ടിലെത്തി.ഫുട്ബാൾ ലോകം കണ്ട എക്കാലത്തെയും മികച്ച ഗോൾ കീപ്പറെന്നു വിലയിരുത്തപ്പെടുന്ന ലെവ് യാഷിൻ എന്ന റഷ്യക്കാരന്റെ  യഥാർത്ഥ പിൻഗാമിയായി അകിൻഫീവ് അവതരിക്കുന്ന കാഴ്ചയാണ് ലുഷ് നിക്കിയിൽ കണ്ടത്