ചരിത്രം റഷ്യക്കൊപ്പം; കരുത്ത് തെളിയിക്കാനുറച്ച് സ്പെയിൻ

July 1, 2018


എട്ടു വർഷങ്ങൾക്ക് മുൻപ് ടിക്കി-ടാക്കയെന്ന മാന്ത്രിക ഫുട്ബോളുമായി വിശ്വവിജയം നേടിയവരാണ് സ്പെയിനിന്റെ പോരാളികൾ. പിന്നീട് ടിക്കി-ടാക്കയ്ക്കെതിരെ  മറ്റു  ടീമുകൾ മറുമരുന്ന് കണ്ടുപിടിച്ചതോടെ കളിക്കളത്തിലെ അപ്രമാദിത്വം ക്ഷയിച്ച സ്പെയിൻ റഷ്യൻ ലോകകപ്പിലൂടെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഗ്രൂപ്പ് ബിയിൽ രണ്ടു സമനിലയും ഒരു വിജയവുമായി ‘കഷ്ടിച്ച്’ ഒന്നാം സ്ഥാനത്തെത്തിയ സ്പെയിനിന് ആതിഥേയരായ റഷ്യയാണ് പ്രീ ക്വാർട്ടറിലെ എതിരാളികൾ..


കരുത്തിലും കണക്കിലും റഷ്യയേക്കാൾ ബഹുദൂരം മുന്നിലാണ് ഫെർണാണ്ടോ ഹിയറോ പരിശീലിപ്പിക്കുന്ന സ്പെയിൻ. എന്നാൽ ആതിഥേയരായ റഷ്യയെ നേരിടാനിറങ്ങുമ്പോൾ ചരിത്രം സ്പെയിനിന് എതിരാണെന്നതാണ്‌ സത്യം. ലോകകപ്പിലും യൂറോകപ്പിലുമായി എട്ടു തവണയാണ് സ്പെയിൻ ആതിഥേയ ടീമുകളോട് ഏറ്റുമുട്ടിയിട്ടുള്ളത്.ഈ മത്സരങ്ങളിൽ ഒന്നിൽ പോലും വിജയം നേടാൻ കഴിഞ്ഞിട്ടില്ലെന്ന ഞെട്ടിക്കുന്ന ചരിത്രം തിരുത്തിക്കൊണ്ടുവേണം ലുഷ്നിക്കിയിൽ സ്പെയിനിനു വിജയിക്കാൻ.
ഇനിയേസ്റ്റ നയിക്കുന്ന മധ്യനിരയും കോസ്റ്റയുടെ മുന്നേറ്റനിരയും പ്രതീക്ഷ നല്കുന്നുവെങ്കിലും റാമോസും പിക്വെയുമുൾപ്പെടുന്ന പ്രതിരോധം ഇതുവരെ ഫോമിലേക്കുയർന്നിട്ടില്ല..ഇനിയും പൂർണമായി താളം കണ്ടെത്താത്ത പ്രതിരോധ നിരയിലെ വിടവ് ലക്ഷ്യം വെച്ചുകൊണ്ടാവും ചെറിഷേവും സംഘവും റഷ്യൻ ആക്രമങ്ങൾക്ക് കോപ്പു കൂട്ടുന്നത്..ഇന്ന് രാത്രി 7 .30 നാണ് സ്പെയിൻ-റഷ്യ പോരാട്ട..