വീരനായകനായി അകിൻഫീവ്; റഷ്യ-സ്പെയിൻ മത്സരത്തിലെ പെനാൽറ്റി ഷൂട്ടൗട്ട് കാണാം

July 2, 2018


കിരീട പ്രതീക്ഷയുമായി റഷ്യയിലെത്തിയ   സ്പാനിഷ് പട ലോകകപ്പിൽ നിന്നും   പുറത്തായതിന്റെ ഞെട്ടലിലാണ് ഫുട്ബാൾ ലോകം. ലോക റാങ്കിങ്ങിൽ 70ാം സ്ഥാനത്തുള്ള റഷ്യ സ്പെയിനിനെ നേരിടുമ്പോൾ അധികമാരും ഒരു അട്ടിമറി പ്രതീക്ഷിച്ചതുമല്ല..എന്നാൽ ലുഷ്നിക്കിയിൽ റഷ്യൻ പട അസാമാന്യമായ പോരാട്ടവീര്യം പ്രദർശിപ്പിച്ചപ്പോൾ കാലിടറി വീഴാനായിരുന്നു ഇനിയേസ്റ്റയുടെയും സംഘത്തിന്റെയും ദുർവിധി.

പാസ്സുകളിലൂടെ കളി നിയന്ത്രിച്ച സ്പാനിഷ് പട ഗോളടിക്കാൻ മറക്കുന്ന കാഴ്ചയാണ്  ലുഷ്നിക്കിയിൽ  ഇന്നലെ കണ്ടത്.കൗണ്ടറുകളിലുടെ ഗോളടിക്കാനുള്ള ശ്രമങ്ങൾക്ക്  റഷ്യയും വിമുഖത കാണിച്ചതോടെ ഈ ലോകകപ്പിലെ ഏറ്റവും വിരസമായ മത്സരങ്ങളിൽ ഒന്നായി മാറുകയായിരുന്നു റഷ്യ-സ്പെയിൻ പോരാട്ടം..

എന്നാൽ കളിയുടെ അധിക സമയത്ത് സ്പാനിഷ് പട കൂടുതൽ ഉണർന്നു കളിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.ഒടുവിൽ അവസാന എട്ടിലേക്കുള്ള ടീമിനെ കണ്ടെത്താൻ പെനാൽറ്റി  ഷൂട്ടൗട്ട് തന്നെ അനിവാര്യമാകുകയായിരുന്നു. ഗോൾ കീപ്പർ അകിൻഫീവിലൂടെ റഷ്യക്ക് വിജയവും സ്പെയിനിനു കണ്ണീരും സമ്മാനിച്ച പെനാൽറ്റി ഷൂട്ടൗട്ട് കാണാം.