സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് ചുവടുവച്ച് താരങ്ങൾ..പെർഫോമൻസ് കാണാം

July 16, 2018

സൂപ്പർ ഡാൻസറുമാർ മാസ്മരികമാക്കിയ ദബാങ് ടൂർ ടൊറന്റോ വേദിയിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ താരങ്ങളും. സൽമാൻ ഖാൻ, പ്രഭുദേവ, സോനാക്ഷി, കത്രീന കെയ്ഫ് എന്നിവർ ഒരുമിച്ച് ചുവടുവച്ചപ്പോൾ വേദി ആവേശത്തിമിർപ്പിലായി. കഴിഞ്ഞ ദിവസം നടന്ന പരുപാടിയിൽ താരങ്ങൾ  ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച പെർഫോമൻസാണ് കാഴ്ചവെച്ചത്.

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും സൂപ്പർ ഡാൻസറുമാർ അണി നിരന്ന വേദിയായിരുന്നു ദബാങ് ടൂർ ടൊറന്റോ 2018. തേരീ മേരി’ എന്ന ഗാനവുമായി സൽമാൻ ഖാൻ നൃത്തത്തിന് ചുവടുവച്ച് തുടങ്ങിയപ്പോൾ എക്കാലത്തെയും സൂപ്പർഹിറ്റ് ഫാസ്റ്റ് നമ്പർ ഊർവശി’യുമായി പ്രഭുദേവയെത്തി. നൃത്തത്തിന് ചുവടുവെച്ച ഇന്ത്യൻ താരങ്ങൾക്ക് മികച്ച സ്വീകരണമാണ് വേദിയിൽ ലഭിച്ചത്. സോഷ്യൽ മീഡിയയിൽ വൈറലായ താരങ്ങളുടെ ഡാൻസ് കാണാം..