വൈറലായ സാമന്തയുടെ തേങ്ങ ഉടയ്ക്കൽ വീഡിയോ കാണാം…

July 27, 2018

തെന്നിന്ത്യൻ താരം സാമന്ത നായികയായി എത്തുന്ന പുതിയ ചിത്രം ‘എൻസി  17’ ലെ പൂജയുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ശിവ നിർവാണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. ചിത്രത്തിന്റെ പൂജയ്ക്കായി പ്രമുഖ താരങ്ങൽ എല്ലാവരും അണിചേർന്നിരുന്നു.

തേങ്ങയുടച്ച് പൂജ തുടങ്ങാൻ സമാന്തയും എത്തിയിരുന്നു. എന്നാൽ രണ്ടു മൂന്നു തവണ തേങ്ങ ഉടയ്ക്കാൻ ശ്രമിച്ചെങ്കിലും അത് ഉടയ്ക്കാൻ താരത്തിന് സാധിച്ചില്ല. ഒടുവിൽ താരത്തെ സഹായിക്കാൻ പൂജാരി തന്നെ എത്തുകയായിരുന്നു. താരം തന്നെയാണ് രസകരമായ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തെന്നിന്ത്യൻ താരം നാഗ ചൈതന്യയുമായുള്ള വിവാഹ ശേഷം ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രമാണ് എൻസി 17.