സെൽഫ് ഗോളിലൂടെ ആദ്യം സ്പെയിൻ,പെനാൽറ്റിയിലൂടെ റഷ്യ; ആദ്യ പകുതി സമാസമം(1-1)

July 1, 2018


റഷ്യ-സ്പെയിൻ പ്രീക്വാർട്ടർ മത്സരത്തിൽ ആദ്യ പകുതി പിന്നിടുമ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ചു സമനില പാലിക്കുന്നു. മത്സരത്തിന്റെ  12ാം മിനുട്ടിൽ റഷ്യൻ പ്രതിരോധ താരം ഇഗ്‌നേഷ്വിച്ചിന്റെ സെൽഫ് ഗോളിലൂടെ സ്പെയിനാണ് കളിയിൽ ആദ്യം മുന്നിലെത്തിയത്..  സ്പെയിൻ നായകൻ സെർജിയോ റാമോസിനെ കീഴടക്കാൻ ശ്രമിക്കവേ  ഇഗ്‌നേഷ്വിച്ചിന്റെ കാലിൽ തട്ടി പന്ത് റഷ്യൻ വലയിൽ കയറുകയായിരുന്നു.എന്നാൽ 41ാംമിനുട്ടിൽ സ്യുബയുടെ പെനാൽറ്റി ഗോളിലൂടെ റഷ്യ ഒപ്പമെത്തി.

റഷ്യൻ കോർണർ കിക്ക്‌ തടയവേ പെനാൽറ്റി ബോക്സിൽ വെച്ച്  സ്പെയിനിന്റെ ജെറാർഡ് പിക്വേയുടെ കൈയ്യിൽ പന്ത് തട്ടിയതിനാണ് പെനാൽറ്റി വിധിക്കപ്പെട്ടത്.
മികച്ച പാസിംഗ് ഗെയിമുമായി  സ്പെയിൻ തന്നെയാണ് ആദ്യ പകുതിയുടെ  ഭൂരിഭാഗം സമയവും കളി നിയന്ത്രിച്ചത്. റഷ്യൻ ആക്രമണങ്ങളെ തടഞ്ഞു നിർത്താനും മധ്യനിരയിൽ കളി മെനയാനും സാധിച്ചുവെങ്കിലും സെൽഫ് ഗോളിനപ്പുറം സ്പെയിനിന് മറ്റൊരു ഗോൾ കണ്ടെത്താനാകാതെ വന്നതോടെ ആദ്യ പകുതി സമനിലയിൽ അവസാനിക്കുകയായിരുന്നു.