‘രാത്രി യാത്രികരുടെ രക്ഷകൻ’ നാട്ടുകാരുടെ പ്രിയപ്പെട്ട സത്താറിന് കൂട്ടായി ഇനി പുതിയ വാഹനം
രാത്രികാലങ്ങളിൽ റോഡിൽ അകപ്പെട്ടുപോകുന്നവരെ തേടിയെത്തുന്ന കാസർഗോഡിടിന്റെ രക്ഷകൻ ഇനി പുതിയ വാഹനത്തിൽ. സത്താർ എന്ന കാസർഗോഡു സ്വദേശിയാണ് രാത്രികാലങ്ങളിൽ റോഡിൽ അകപ്പെട്ടുപോകുന്ന വ്യക്തികളെ തേടിയെത്തുന്നത്. നിരവധി വര്‍ഷങ്ങളായി രാത്രികാലങ്ങളിൽ റോഡിൽ അകപ്പെട്ടു പോകുന്നവരെ കൃത്യമായി അവരുടെ വീട്ടിലെത്തിക്കുന്ന സത്താർ ഇതിനോടകം തന്നെ നിരവധി പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു.
അധികം വാഹന സൗകര്യമില്ലാത്ത കാസര്‍ഗോഡ് നഗരത്തിൽ രാത്രിയിൽ എത്തുന്ന ആളുകൾക്ക് താങ്ങാവുന്ന സത്താർ സൗജന്യമായാണ് ആളുകളെ വീട്ടിലെത്തിച്ചിരുന്നത്. തന്റെ പഴയ സ്കൂട്ടറിൽ ആളുകളെ കൃത്യമായി പോകേണ്ട സ്ഥാലങ്ങളിൽ എത്തിക്കുന്ന കാസര്‍കോടിന്റെ രക്ഷകന് യാത്ര ചെയ്യാൻ പുതിയ വാഹനവുമായി എത്തിയിരിക്കുകയാണ് ഒരു സംഘം ആളുകൾ. ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് യൂത്ത് വിംഗാണ് സത്താറിന് പുത്തന്‍ സ്കൂട്ടര്‍ സമ്മാനിച്ചത്.
പൊതുമരാമത്ത് മാന്ത്രി ജി സുധാകരനാണ് സത്താറിന് പുതിയ വാഹനം കൈമാറിയത്. സത്താറിന്റെ ഈ പ്രവൃത്തി എല്ലാവർക്കും മാത്യകയാക്കാവുന്നതാണെന്ന് ജി സുധാകരൻ അറിയിച്ചു. രാത്രി കാലങ്ങളിൽ വാഹനം കിട്ടാതെ ദുതിരമനുഭവിക്കുന്നവരെ തേടിയെത്തുന്ന ഈ രക്ഷകൻ ഇതോടകം തന്നെ മാധ്യമങ്ങളിൽ തരംഗമായിരുന്നു