രക്ഷാപ്രവർത്തനം ഉർജിതമാക്കുന്നതിനായി ബെമല്‍- ടട്രാ ട്രക്കുകള്‍ എത്തി

August 18, 2018

വെള്ളത്തിലൂടെ സഞ്ചരിക്കുന്ന രണ്ട് ബെമല്‍- ടട്രാ ട്രക്കുകള്‍ പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനായി കേരളത്തിൽ എത്തി. സൈന്യം ഉപയോഗിക്കുന്ന ഈ ട്രക്കുകൾ ഏത് പ്രതികൂല സാഹചര്യത്തിലും ഓടിക്കാനാകും. ഇതിലൂഡി കൂടുതൽ ആളുകളെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സുരക്ഷാപ്രവർത്തകർ. ട്രക്കുകൾ ഇപ്പോൾ പാലക്കാട് നിന്ന് ചാലക്കുടിയിലേക്ക് പുറപ്പെട്ടു. ഒരു ട്രക്ക്  നേരെ ചാലക്കുടിക്കും മറ്റൊന്ന് ഒറ്റപ്പെട്ടു പോയ നെല്ലിയാമ്പതിയില്‍ അവശ്യ വസ്തുക്കള്‍ എത്തിച്ച ശേഷം ചാലക്കുടി, ആലുവ പ്രദേശങ്ങളിലെ സേവനത്തിനായും പോകും.

ഈ ട്രക്കുകള്‍ ഒരാള്‍പ്പൊക്കമുള്ള വെള്ളത്തില്‍ സഞ്ചരിക്കും. എഞ്ചിനുകള്‍ വളരെ ഉയരത്തിലായതു കൊണ്ട് വെള്ളം കയറി ഓഫായി പോകില്ല. എട്ടു ചക്രങ്ങളുള്ള ഈ വാഹനം ചെളിയില്‍ പുതഞ്ഞു പോകുകയുമില്ല. ആവശ്യമെങ്കില്‍ മണിക്കൂറില്‍ 80 കി.മീ വേഗത്തില്‍ വരെ സഞ്ചരിക്കാനാവും. പാലക്കാട് എത്തിച്ച ട്രക്കുകൾ അവിടുത്തെ  സ്ഥിതി മെച്ചപ്പെട്ടതിനാല്‍  ചാലക്കുടി, ആലുവ മേഖലകളിലേക്ക് എത്തിക്കുകയായിരുന്നു.