‘ബൂമറാങ്ങു’മായി അഥർവ എത്തുന്നു; ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം..

August 5, 2018

നിരവധി സിനിമകളിലൂടെ മലയാളത്തിന്റെയും തമിഴകത്തിന്റെയും കീഴടക്കിയ താരമാണ്  അഥര്‍വ മുരളി. ആർ കണ്ണൻ സംവിധാനം ചെയ്യുന്ന  അഥര്‍വ നായകനായി എത്തുന്ന പുതിയ ചിത്രം  ബൂമറാങ്ങിന്റെ  ട്രെയിലർ പുറത്തിറങ്ങി. പുറത്തിറങ്ങി ദിവസങ്ങൾ കൊണ്ടു തന്നെ യൂട്യൂബിൽ തരംഗമായിരിക്കുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ . ചിത്രം ഈ മാസം അവസാനത്തോടെ തിയേറ്ററുകളിൽ എത്തും.

കുറഞ്ഞ സിനിമകളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ മേഘ ആകാശ് ആണ് ചിത്രത്തിൽ അഥർവയുടെ  നായികയായി എത്തുന്നത്.. ചിത്രത്തിൽ അഥർവയ്ക്കും മേഘയ്ക്കും പുറമെ ആർ ജെ ബാലാജി, ഇന്ദുജ, സുഹാസിനി, സ്റ്റണ്ട് സിൽവ എന്നിവരും  പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്. പ്രണയവും ആക്ഷനും നിറഞ്ഞ ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം..