അവധിക്കാലം ആസ്വദിച്ച് ക്യാപ്റ്റൻ കൂൾ; വീഡിയോ കാണാം ..

August 29, 2018

ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിൽ ഇന്ത്യയുടെ നിറം മങ്ങിപോയതിന് ശേഷം ഏറെ വിമർശങ്ങൾ കേട്ട ക്യപ്റ്റൻ  കൂൾ കഴിഞ്ഞ കുറെ ദിവസങ്ങളായി അവധിക്കാലം ആസ്വദിച്ചും വിവാഹപാർട്ടികളിൽ പങ്കുചേർന്നും ബോളിവുഡ് താരങ്ങൾക്കൊപ്പം ചാരിറ്റി ഫുട്ബാൾ കളിച്ചും അവധിക്കാലം ആസ്വദിക്കുകയാണ്. താരത്തിന്റേതായ നിരവധി വീഡിയോകളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞയിടെ ഒരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കുന്ന വീഡിയോകളും സൈക്കളിംഗ് ചെയ്യുന്ന വിഡിയോയുമെല്ലാം സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. അതേസമയം ഇപ്പോൾ അവധിക്കാലം ആസ്വദിക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഹിമാചൽ പ്രദേശിലെ ഷിംലയിൽ കുടുംബസമേദം താരം അവധി ആസ്വദിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.

സുഹൃത്തുക്കളോടൊപ്പം  ഒരു വിവാഹ വീട്ടില്‍ നിന്നുള്ള  താരത്തിന്റെ ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസം  സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിന്നു. മുന്‍ കേന്ദ്ര മന്ത്രി പ്രഫുല്‍ പട്ടേലിന്റെ മകളായ പൂര്‍ണ്ണിമ പട്ടേലിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മുംബൈയിലെത്തിയതായിരുന്നു ധോണിയും കുടുംബവും. എന്നാൽ അതിന് ശേഷം താരത്തിന്റെ സൈക്കിൾ പ്രകടനമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

 

വായിൽ ഒരു തടി കക്ഷണം കടിച്ചുപിടിച്ചതിന് ശേഷം സൈക്കിളിൽ അഭ്യാസം ചെയ്യുന്ന താരത്തിന്റെ വീഡിയോയായിരുന്നു എല്ലാവരുടെയും ചർച്ചാവിഷയം. താരത്തിന്റെ സൈക്കിളിനോടും ബൈക്കിനോടുമൊക്കെയുള്ള താത്പര്യം നേരത്തെ തന്നെ ആരാധകർക്ക് അറിയാവുന്നതാണ്. ധോണി തന്നെയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതും. വീഡിയോ പങ്കുവെച്ച് മിനിറ്റുകൾക്കകമാണ് സംഭവം വൈറലായത്