അരിച്ചാക്ക് തലയിലേറ്റി കളക്ടറും സബ് കളക്ടറും; കൈയ്യടിച്ച് സോഷ്യൽ മീഡിയ…
കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളം മുഴുവനുള്ള ജനങ്ങൾ ദുരിതക്കയത്തിലാണ്.. മഴക്കെടുതിയും, പ്രകൃതി ക്ഷോഭവും മൂലം ദുരിതത്തിലാണ്ട കേരള ജനതയ്ക്ക് കൈത്താങ്ങുമായി കേന്ദ്ര സർക്കാരും, അയൽ സംസ്ഥാനങ്ങളും ഉൾപ്പെടെ നിരവധി ആളുകളാണ് രംഗത്തെത്തിയത്… അതേസമയം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മറ്റുമായി കേരള പോലീസിന്റെയും, നാവിക സേനയുടേയുമൊക്കെ കൈയും മെയ്യും മറന്നുള്ള പ്രവർത്തികൾ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു..
അതേസമയം ഇപ്പോൾ സോഷ്യൽ മീഡിയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വ്യക്തികളാണ് എം ജി രാജ മാണിക്യവും, വയനാട് സബ് കളക്ടർ എൻ എസ് കെ ഉമേഷും. കഴിഞ്ഞ ദിവസം രാത്രി ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യുന്നതിനായി വയനാട് കലക്ടറേറ്റിൽ എത്തിച്ച അരിച്ചാക്കുകൾ ഇറക്കാൻ മുന്നോട്ട് വരികയായിരുന്നു ഇരുവരും.. പ്രോട്ടോക്കോളും പദവിയും മാറ്റിവെച്ച് സാധാരണക്കാരനായി എത്തിയ ഉദ്യോഗസ്ഥർക്ക് നിറഞ്ഞ കൈയ്യടി നൽകുകയാണ് സോഷ്യൽ മീഡിയ…
രാത്രി ക്യാമ്പിലെത്തിയ അരിച്ചാക്കുകൾ ഇറക്കാൻ ആളുകൾ കുറവായതോടെയാണ് ഇരുവരും മുന്നോട്ടെത്തിയത്. രാവിലെ മുതൽ അവിടെയുണ്ടായിരുന്നു പല ജീവനക്കാരും തളർന്ന് വിശ്രമിക്കാൻ പോയതോടെയാണ് കലക്ടറും സബ് കലക്ടറും രംഗത്തെത്തിയത്. അവിടെ കുറച്ച് ആളുകളെ ഉള്ളുവെന്ന് മനസിലാക്കിയ ഇരുവരും ചേർന്ന് മുഴുവൻ ചാക്കുകളും ചുമലിലും തലയിലുമായി ചുമന്നാണ് ഇറക്കിവെച്ചത്..ഇതോടെ ഇരുവരുടെയും പ്രവർത്തികൾക്ക് കൈയ്യടിയുമായി സോഷ്യൽ മീഡിയ മുന്നോട്ടെത്തുകയായിരുന്നു..