‘ദുരിത ബാധിതർക്കൊപ്പം’; അവശ്യവസ്തുക്കളുമായി നിരവധി ആളുകൾ

August 17, 2018

പ്രളയത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും കഴിയുന്നവർക്ക് ഭക്ഷണവും അവശ്യ സാധനങ്ങളും ഒരുക്കി നിരവധി ആളുകളും സംഘടനകളും. ദുരിതത്തിക്കയത്തിൽ കഴിയുന്നവർക്ക് സഹായ ഹസ്തവുമായി കഴിഞ്ഞ ദിവസം രാഷ്ട്രീയക്കാരും സിനിമ പ്രവർത്തകരും രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി മുഖ്യമന്ത്രിയുടെ ധന സഹായ പദ്ധതിയിൽ ഭാഗമായി നിരവധി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.. എറണാകുളത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി അൻപോടു കൊച്ചിയും രംഗത്തുണ്ട്. ദുരിതാശ്വാസ പദ്ധതികൾക്ക് സജീവ പങ്കാളിത്തവുമായി നിരവധി സിനിമ പ്രവർത്തകരും  താരങ്ങളും രംഗത്തെത്തി.

വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾക്ക് ഭക്ഷണ പൊതിയുമായി എയർഫോഴ്സ്  ഹെലികോപ്റ്ററും പുറപ്പെട്ടു. കുടിവെള്ളം, ഡ്രൈ ഫ്രൂട്ട്സ്, മെഴുകുതിരി, ജ്യൂസ് തുടങ്ങി ഒൻപത് അവശ്യ സാധനങ്ങൾ അടങ്ങുന്ന ബാഗാണ് ദുരന്ത മേഖലകളിൽ എത്തിക്കുന്നത്.

ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി നിരവധി സിനിമ താരങ്ങളും രംഗത്തുണ്ട്. ചലച്ചിത്ര ത്രം ടോവിനോ തോമസ് കഴിഞ്ഞ ദിവസം ദുരിതമനുഭവിക്കുന്നവരെ തന്റെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ ഇന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ സജീവ പ്രവർത്തനവുമായി താരം രംഗത്തുണ്ട്. നിരവധി ഭക്ഷണ സാധനങ്ങളുമായാണ് താരം ക്യാമ്പിൽ എത്തിയിരിക്കുന്നത്.