നിമിഷങ്ങൾകൊണ്ട് ‘ലാലേട്ടനിൽ നിന്നും മമ്മൂക്കയിലേക്ക്’; അമ്പരപ്പിക്കുന്ന പ്രകടനവുമായി റിയാസ്

August 28, 2018

മലയാളികൾ എന്നും നെഞ്ചിലേറ്റിയ കഥാപാത്രങ്ങളാണ് ‘രാവണ പ്രഭു’വിലെ മംഗലശ്ശേരി നീലകണ്ഠനും ‘നിറക്കൂട്ട്’ എന്ന ചിത്രത്തിലെ മമ്മൂക്കയുടെ കഥാപാത്രവും. മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കിയ ഈ കഥാപത്രങ്ങളെ ഒരുമിച്ച് വേദിയിൽ എത്തിച്ചിരിക്കുകയാണ് റിയാസ് എന്ന പ്രതിഭ. മംഗലശ്ശേരി നീലകണ്ഠനായി വന്ന് വേദിയിൽ കയ്യടിവാങ്ങിയ റിയാസ് മമ്മൂട്ടി കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ കണ്ണുനിറയിച്ചു. നിമിഷങ്ങൾ കൊണ്ട് ലാലേട്ടനിൽ നിന്നും മമ്മൂക്കയിലെത്തിയ റിയാസിന്റെ തകർപ്പൻ പ്രകടനം കാണാം..