ആകാശ മാർഗം രക്ഷാപ്രവർത്തനവുമായി സൈന്യം; സൈന്യത്തിന്റെ ശ്രദ്ധ ആകർഷിക്കാനുള്ള മാർഗങ്ങൾ കാണാം

August 17, 2018

കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ആളുകൾ ദുരിതമനുഭവിക്കുന്നതിനെ തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. പല സ്ഥലങ്ങളിലും  കുടുങ്ങിയവരെ സൈന്യം എയര്‍ലിഫ്റ്റ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കുടുങ്ങിയവര്‍ ഹെലികോപ്റ്റർ  വരുമ്പോൾ ശ്രദ്ധ ആകർഷിക്കാനായി  വെളിച്ചം ആകാശത്തേക്ക് തെളിയിക്കുക., എസ് ഓ എസ് എന്ന് എന്തെങ്കിലും വസ്തുക്കൾ കൊണ്ട് എഴുതുക, കണ്ണാടിയോ അതുപോലുള്ള വസ്തുക്കളോ ഉപയോഗിച്ച് ഹെലികോപ്റ്ററിൽ റിഫ്ലെക്ട് ചെയ്യുക, നിറമുള്ള വലിയ തുണി വീശികാണിക്കുക, നാവിക സേനയുടെ ബോട്ട് വരുന്ന ഭാഗങ്ങളിൽ ഉറക്കെ ശബ്ദമുണ്ടാക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ അധികൃതർ അറിയിച്ചിരിക്കുകയാണ്.

കാലാവസ്ഥ അനുകൂലമായതിനാല്‍ പരമാവധി ആളുകളെ വേഗം തന്നെ രക്ഷിക്കുന്നതിനാണ് സൈന്യം ശ്രമിക്കുന്നത്. ഇതുകൂടാതെ പത്തനംതിട്ട ജില്ലയിലും രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എയര്‍ലിഫ്റ്റ് ആരംഭിച്ചിട്ടുണ്ട്. മഴ കുറഞ്ഞതിനെത്തുടർന്ന് രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമായി നടക്കുകയാണ്.