ഹാരി പോട്ടറിലെ പദ്മ പാട്ടില്‍ വിവാഹിതയായി; ചിത്രങ്ങള്‍ കാണാം
August 23, 2018
ഹാരി പോട്ടര്‍ സീരീസിലെ പദ്മ പാട്ടില്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഫ്ഷാന് ആസാദ് വിവാഹിതയായി. നബീല്‍ കാസിയാണ് വരന്. ഇംഗ്ലണ്ടിലെ ബര്മിങ്ഹാമില്വച്ചായിരുന്നു വിവാഹം നടന്നത്. ഹാരി പോട്ടര്‍ താരങ്ങളായ കാറ്റി ലെന്ങ്, ബോണി റെറ്റ് തുടങ്ങിയവരുടെ സാന്നിധ്യവും ചടങ്ങില്‍ പ്രകടമായിരുന്നു.
2005 ല്‍ പുറത്തിറങ്ങിയ ഹാരി പോട്ടര്‍ ആന്റ് ഗോബ്ലെറ്റ് ഓഫ് ഫയറിലൂടെയാണ് പദ്മ പാട്ടീല്‍ എന്ന കഥാപാത്രത്തെ അഫ്ഷാന് ആസാദ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. ഇരട്ട സഹോദരികളായിരുന്നു പദ്മ പാട്ടീലും പാര്‍വതി പാട്ടീലും. ബംഗ്ലാദേശ് വംശജയായ ഷെഫാലി ചൗദരിയാണ് പാര്‍വതിയെ അവതരിപ്പിച്ചത്.