അഞ്ചാമത്തെ ഷട്ടറും തുറന്നു; കനത്ത ജാഗ്രതാ നിർദ്ദേശം….
വെള്ളം രൂക്ഷമായതിനെതുടർന്ന് ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ നാലു ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയാത്ത സാഹചര്യത്തിൽ അഞ്ചാമത്തെ ഷട്ടറും തുറന്നു. കുറച്ച് സമയം മുമ്പാണ് അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും തുറന്നത്. അണക്കെട്ടിലെ ജലനിരപ്പ് 2401. 60 അടി ഉയർന്നതോടെയാണ് അഞ്ചാമത്തെ ഷട്ടർ തുറക്കാൻ അധികൃതർ നിർദ്ദേശിച്ചത്. ഇതോടെ 700 ഘന മീറ്റർ വെള്ളമാണ് പുറത്തേക്ക് വരുന്നത്. സെക്കന്റിൽ അഞ്ച് ലക്ഷം ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുകി വരുന്നത്. അഞ്ചാമത്തെ ഷട്ടറും തുറന്നതോടെ ചെറുതോണി ഡാമിലെ എല്ലാ ഷട്ടറുകളും തുറന്നിരിക്കുകയാണ്. വെള്ളത്തിന്റെ അളവിൽ കുറവ് ഉണ്ടാകാത്തതിനാൽ വൃഷ്ടി പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ഇടുക്കിടയിലെ അവസ്ഥാ നിയന്ത്രണാതീതമാണെന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. എന്നാൽ തീരദേശ പ്രദേശങ്ങളിൽ ശക്തമായ സുരക്ഷ ഒരുക്കി വിവിധ സേനകളും രംഗത്തുണ്ട്.
അതേസമയം പെരിയാറിന്റെ തീരത്തുള്ള ആളുകളെ കുടിയൊഴിപ്പിച്ചു. മഴവെള്ളവും നീരൊഴുക്കും രൂക്ഷമായതോടെ ഇടുക്കിയിലെ അവസ്ഥ അതീവ ഗുരുതരമാണ്. പത്തനംതിട്ട ജില്ലയിലെ ഡാമുകള്‍ തുറന്നതോടെ കുട്ടനാട് വീണ്ടും വെള്ളപ്പൊക്ക ഭീതിയില്ലാണ്. ഇതേ തുടര്‍ന്ന് കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ ,കുട്ടനാട് താലൂക്കുകളില്‍ . ജില്ലാ കളക്ടർ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
മഴയിൽ ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് മരണം 26 ആയി. രക്ഷാപ്രവർത്തനത്തിന് സൈന്യം രംഗത്തുണ്ട്. ഇടുക്കി ഡാമിൽ നിന്ന് കൂടുതൽ വെളളം തുറന്നുവിട്ടതോടെ തീരമേഖലകളില്‍ കനത്ത ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. മഴയ്ക്കൊപ്പം ദുരിതം വിതച്ചു സംസ്ഥാനത്ത് പലയിടത്തും ഉരുൾപൊട്ടലുകളും ഉണ്ടായി. വൃഷ്ടി പ്രദേശത്ത് മഴ കനക്കുന്നതിനാൽ നാവിക സേനയും തീരദേശ സേനയും ഉൾപ്പെടെ നിരവധി ആളുകളാണ് രക്ഷാപ്രവർത്തനങ്ങളുമായി എത്തിയിരിക്കുന്നത്.