ഒന്നു കണ്ടോട്ടേ! “ആകാംഷയുടെ മുൾമുനയിൽ നിൽക്കുമ്പോഴും സഞ്ചാരികൾ ഇടുക്കിയിലേക്ക്”
ജിവനെ ഭയന്ന് സ്വന്തം വിടും നാടും വിട്ട് ആളുകൾ ഒഴിഞ്ഞു പോകുമ്പോഴും ഡാം തുറക്കുന്നത് കാണാൻ ആയിരക്കണക്കിനു ആളുകളാണ് ചെറുതോണിയിലും പരിസര പ്രദേശങ്ങളിലുമായി ഇന്നലെ എത്തി ചേർന്നത്. നീണ്ട 26 വർഷങ്ങൾക്കു ശേഷം ഡാം തുറക്കുന്ന വാർത്ത ആളുകളിൽ ഭീതിയും ആകാംഷയും ജനിപ്പിക്കുന്നു. ഓറാഞ്ച് അലേർറ്റിന് ശേഷം എത്തി ചേരുന്ന സഞ്ചാരികളും യുവാക്കളും അതിനു തെളിവുകളാണ്. അധികൃതരുടെ നിർദ്ദേശങ്ങൾക്കിടയിലാണ് സഞ്ചാരികൾ ഇടുക്കിയിലേക് ഒഴുകിയെത്തുന്നത്.
ഇതിന് മുൻപ് 1992-ലാണ് കുറവനും കുറിഞ്ചി മലകൾക്കുമിടയിൽ തല ഉയർത്തി നിൽക്കുന്ന ഇടുക്കി ഡാം തുറന്നത്. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാറിന്റെ വലുപ്പം വർദ്ധിപ്പിക്കാൻ പോന്ന എനർജി ഡ്രിങ്കാണ് ഇടുക്കി ഡാമിലെ വെള്ളം. ഡാം തുറന്ന് വിലയ നാശനഷ്ട്ടങ്ങൾ ഉണ്ടാവുന്നത് കാണാൻ സഞ്ചാരികളും ഇഷ്ട്ടപ്പെടുന്നില്ല. അതേസമയം ട്രയൽ റൺ വഴി ഒരു പുതിയ കാഴ്ചയാണ് എല്ലാവരുടെയും ലക്ഷ്യം. ജിവനു വേണ്ടി നെട്ടോട്ടം നടത്തുവരുടെ ഇടയിലും സഞ്ചാരികൾ പുതിയോരു ആകാംഷക്കു വേണ്ടി ഇടുക്കിയിലും ചെറുതോണിയിലും കാത്തിരിക്കുകയാണ് എന്നത് ഏറെ അത്ഭുതകരമാണ്.
അതേസമയം ഇടുക്കിയിലെ ചെറുതോണി, ഇടമലയാര്‍ തുടങ്ങിയ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറക്കുന്നതു സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്നും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ട്. ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെല്ലാം പൂര്‍ത്തിയായതായി കളക്ടര്‍ അറിയിച്ചു. ദുരന്ത നിവാരണ സേനയ്ക്ക് പുറമെ കരസേന, നാവികസേന, വായുസേന, തീരസംരക്ഷണസേന എന്നിവയും സേവനത്തിന് സന്നദ്ധമായി നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനാൽ അണക്കെട്ട് തുറക്കാനുള്ള സാധ്യത കുറഞ്ഞതായും അധികൃതർ അറിയിച്ചിരുന്നു.
എന്നാൽ മലമ്പുഴ ഡാം തുറന്നു. ഡാമിന്റെ ഷട്ടർ മൂന്ന് സെന്റിമീറ്ററാണ് തുറന്നിരിക്കുന്നത്. അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറക്കുമെന്ന് അധിയകൃതർ അറിയിച്ചിട്ടുണ്ട്. മുക്കിൽപ്പുഴ കൽപ്പാത്തി വഴി ഭാരതപ്പുഴയിലേക്കാണ് തുറന്നുവിട്ട വെള്ളം പോകുന്നത്. നാലു വർഷങ്ങൾക്ക് ശേഷമാണ് ഡാം തുറക്കുന്നത്. ഇത് കാണുന്നതിനും നിരവധി വിനോദ സഞ്ചാരികൾ എത്തിയിരുന്നു. വീഡിയോ കാണാം