താര പരിവേഷങ്ങളില്ലാതെ ദുരിത ബാധിതർക്ക് സഹായ ഹസ്തവുമായി ഒരു കുടുംബം…

August 14, 2018

കനത്ത മഴയും പ്രകൃതി ക്ഷോഭവും രൂക്ഷമായതിനെത്തുടർന്ന് കേരളത്തിലെ ജനങ്ങളുടെ അവസ്ഥ വളരെ ദുസ്സഹമായിരുന്നു. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക്‌  സഹായ ഹസ്തവുമായി കഴിഞ്ഞ ദിവസം രാഷ്ട്രീയക്കാരും സിനിമ പ്രവർത്തകരും രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി മുഖ്യമന്ത്രിയുടെ ധന സഹായ പദ്ധതിയിൽ ഭാഗമായി നിരവധി സംഘടനകളും രംഗത്തെത്തിയിരുന്നു.. എറണാകുളത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി അൻപോടു കൊച്ചിയും രംഗത്തെത്തിയിരുന്നു.

ദുരിതാശ്വാസ പദ്ധതികൾക്ക് സജീവ പങ്കാളിത്തവുമായി നിരവധി സിനിമ പ്രവർത്തകരും  താരങ്ങളും രംഗത്തെത്തി. എന്നാൽ ഇതിൽ വളരെ വ്യത്യസ്തമായി ഒരു താര കുടുംബം മുഴുവൻ ഈ പദ്ധതിയിൽ സജീവ പങ്കാളികളായി എത്തിയത് ക്യാമ്പിൽ  വളരെ സന്തോഷം നിറച്ചിരുന്നു. നടൻ ഇന്ദ്രജിത്തും, ഭാര്യ പൂർണ്ണിമയ്ക്കുമൊപ്പം ഇവരുടെ മക്കളായ നക്ഷത്രയും പ്രാർത്ഥനയും ക്യാമ്പിൽ സജീവ പ്രവർത്തനങ്ങളുമായി മുഴുവൻ സമയമവും ഉണ്ടായിരുന്നു..

എറണാകുളം കടവന്തറ റീജിയണൽ സ്പോർട്സ് സെന്ററിൽ വെച്ച് നടത്തിയ പദ്ധതികളിൽ നിരവധി താരങ്ങൾ എത്തിയിരുന്നു. മറ്റ് സ്ഥലങ്ങളിൽ നിന്നുമായി ശേഖരിച്ച് കൊണ്ടുവരുന്ന ഭക്ഷണ പദാർത്ഥങ്ങളും, വസ്ത്രങ്ങളുമടക്കമുള്ള സാധനങ്ങൾ തരം തിരിച്ചു വയ്ക്കുകയായിരുന്നു താരങ്ങൾ. ഈ പ്രവർത്തനങ്ങളിൽ മുഴു നീളെ ഓടി നടന്ന് പ്രവർത്തനങ്ങൾ ഏകീകരിച്ചത് പൂർണ്ണിമയായിരുന്നു. ഇവർക്കൊപ്പം പാർവ്വതി, റിമ കല്ലുങ്കൽ, രമ്യ നമ്പീശൻ തുടങ്ങി നിരവധി താരങ്ങളാണ് പ്രവർത്തനങ്ങളിൽ പങ്കാളികളായി എത്തിയത്.