തമിഴ്‌നാട് കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ഇതിഹാസത്തിന്റെ സുഹൃത്ത് ഈ മലയാളി

August 8, 2018

തമിഴ്‌നാട് കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ഇതിഹാസങ്ങളിൽ ഒരാൾ……തമിഴ് രാഷ്ട്രീയത്തിന്റെയും സിനിമയുടെയും ചരിത്ര പുരുഷന്മാരിൽ പ്രധാനി എം കരുണാനിധി. തമിഴ്നാട് മുൻ മുഖ്യ മന്ത്രിയും ഡി എം കെ നേതാവുമായ അദ്ദേഹത്തിന്റെ  വിയോഗം തമിഴ്നാടിനെയും കേരളത്തെയും ഒരു പോലെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്….കലൈഞ്ജര്‍ക്ക് ആദരാഞ്‌ലികളുമായി രാഷ്ട്രീയത്തിലെയും സിനിമയിലെയും നിരവധി പ്രമുഖരാണ് എത്തുന്നത്.

തമിഴ് രാഷ്ട്രീയത്തോടും സിനിമയോടും വിട പറഞ്ഞ ഇദ്ദേഹത്തോട് ഏറ്റവും ചേർന്ന് നിന്ന രണ്ട് മലയാളികളായിരുന്നു എം ജി ആറും മലയാളികളുടെ പ്രിയപ്പെട്ട കൊച്ചിൻ ഹനീഫയും.  അഭിനയത്തിലും സംവിധാനത്തിലും ഒരുപോലെ മികവ് തെളിയിച്ച വ്യക്തിയായിരുന്നു മലയാളികളുടെ ചിരി മാധുര്യമായ കൊച്ചിൻ ഹനീഫ. നിരവധി സിനിമകളിലൂടെ ജന ഹൃദയം കീഴടക്കിയ ഈ താരം കരുണാനിധിയുമായി വളരെ അടുത്ത ബന്ധമായിരുന്നു.

കൊച്ചിൻ ഹനീഫയുടെ ആദ്യ സിനിമയായ ‘മൂന്ന് മാസങ്ങൾക്ക് മുൻപ്’ എന്ന ചിത്രമാണ് ഇരുവരെയും തമ്മിൽ അടുപ്പിച്ചത്. ഈ സിനിമ കണ്ടിഷ്ടപ്പെട്ട കരുണാനിധി സംവിധായകനായ കൊച്ചിൻ ഹനീഫയെ നേരിട്ട് ഫോണിൽ വിളിക്കുകയായിരുന്നു. ആ വിളിക്ക് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം വളർന്നു.  ‘മൂന്ന് മാസങ്ങൾക്ക് മുൻപ്’ പിന്നീട് തമിഴിൽ കരുണാനിധിയുടെ തിരക്കഥയിൽ കൊച്ചിൻ  ഹനീഫയുടെ സംവിധാനത്തിൽ  വീണ്ടും ഇറങ്ങി. ചിത്രത്തിന്  തമിഴ്‌നാട്ടിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. പിന്നീട് നിരവധി സിനിമകൾ  ഈ കൂട്ടുകെട്ടിൽ വിരിഞ്ഞു. പിന്നീട് കരുണാനിധിയുടെ വീട്ടിലെത്തിയ അദ്ദേഹത്തെ വീട്ടിൽ തന്റെ മുറിയിലെ ഒരു കസേരയിൽ ഇരുത്തിയ ശേഷം കരുണാനിധി പറഞ്ഞു. ”ഈ കസേരയിൽ  ആകെ രണ്ട്  മലയാളികളെ ഇരുന്നിട്ടുള്ളു, ഒന്ന് സാക്ഷാൽ എം ജി ആറും പിന്നെ കൊച്ചിൻ ഹനീഫയും”