മകൾക്കൊപ്പം അഭിമാന പൂർവ്വം ഈ മാതാപിതാക്കൾ…ചിത്രങ്ങൾ കാണാം

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താര ദമ്പതികളാണ് ജയറാമും പാർവ്വതിയും. ഇരുവരും മലയാള സിനിമയിലെ മികച്ച താരങ്ങളായിരുന്നു. ദമ്പതികളുടെ മകൻ കാളിദാസൻ ബാലതാരമായി രണ്ടു ചിത്രങ്ങളിൽ അഭിനയിച്ച ശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിന്നിരുന്നു. പിന്നീട് ‘പൂമരം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ താര പുത്രന് വലിയ സ്വീകാരണമാണ് മലയാളി മനസുകളിൽ ഉണ്ടായത്. അതേസമയം ജയറാമിന്റെ മകൾ മാളവികയുടെ സിനിമാപ്രവേശനത്തെ കുറിച്ചുളള വാർത്തകളറിയാൻ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
മക്കളുടെ പഠനത്തിന് കൂടുതൽ പ്രാധാന്യം നൽകിയ താരദമ്പതികൾ വിഷ്വൽ കമ്മ്യൂണിക്കേഷനിൽ പഠനം പൂർത്തിയാക്കിയ ശേഷമാണ് കാളിദാസനെ സിനിമയിലേക്ക് എത്തിച്ചത്. ഇപ്പോഴിതാ മകളുടെ ഗ്രാജ്വേഷൻ ഡേയുടെ ചിത്രങ്ങൾ അഭിമാനത്തോടെ പങ്കുവച്ചിരിക്കുകയാണ് ജയറാം. പ്രൗഡ് പേരന്റ്സ് എന്ന അടിക്കുറിപ്പോടെയാണ് ജയറാം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ചിത്രങ്ങൾ നിമിഷങ്ങൾക്കകമാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്.
ചെന്നൈയിലെ ഒരു സ്വകാര്യ കോളേജില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയ മാളവികയ്ക്ക് ആശംസ നേര്‍ന്ന് നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ എത്തിയത്.