ഫേസ്ബുക്കിനെയും യൂട്യൂബിനേയും പിന്നിലാക്കിയ ടിക്ക് ടോക്കിനൊപ്പം ഇനി പുതിയ രൂപത്തിൽ ‘മ്യൂസിക്കലിയും ‘

August 2, 2018

ഈ അടുത്ത കാലത്തായി ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ മ്യൂസിക്കൽ ആപ്പാണ് മ്യൂസിക്കലി. ചെറിയ വീഡിയോകൾ ലിപ് സിങ്ക് ഉപയോഗിച്ച് പുതിയ രൂപത്തിൽ, പുതിയ വീഡിയോകളായി മാറ്റാൻ സാധിക്കുന്ന മ്യൂസിക്കൽ ആപ്പാണിത്. മ്യൂസിക്കലിയെ ചൈനീസ്  മ്യൂസിക്ക് വീഡിയോ പ്ലാറ്റ്ഫോമായ ടിക്ക് ടോക്കാണ് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. മ്യൂസിക്കലിയെ ഒരു ബില്ല്യൺ ഡോളറിനാണ് ടിക്ക് ടോക്ക് വാങ്ങിയത്.

ചെറിയ കാലയളവുകൊണ്ട് 45 മില്യണിലധികം ആളുകൾ ടിക്ക് ടോക്ക് ആപ്പ് ഡൗൺ ലോഡ് ചെയ്തിരുന്നു. 2016 സെപ്തംബറിലാണ് ടിക്ക് ടോക്ക് റിലീസാവുന്നത്. ഇറങ്ങി വെറും മൂന്ന് മാസങ്ങൾക്കൊണ്ടാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിവയൊക്കെ പിന്നിലാക്കി  ടിക്ക് ടോക്ക് മുന്നേറിയത്.

150 മില്ല്യൺ   ആക്ടീവ് ഉപഭോക്താക്കളാണ് ടിക്ക് ടോക്കിങ് ദിവസേന ഉള്ളത്. ടിക്ക് ടോക്കിൽ ലയിച്ചതിൻ്റെ ഭാഗമായി  പേരും രൂപവും മാറി പുതിയ  സ്റ്റൈലിലായിരിക്കും ഇനി മ്യൂസിക്കലിയുടെ പുതിയ അപ്ഡേഷൻ പ്ലേസ്റ്റോറിൽ ലഭ്യമാകുക.