പൊലീസുകാരനായി ഇന്ദ്രജിത്; ‘നരഗസൂരന്റെ’ അടിപൊളി ട്രെയ്‌ലർ കാണാം

August 2, 2018

മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെയും തമിഴകത്തിന്റെയും ഹൃദയം കീഴടക്കിയ സംവിധായകൻ കാർത്തിക് നരേൻ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ‘നരഗസൂരന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അരവിന്ദ് സാമി ഇന്ദ്രജിത് എന്നിവരാണ് പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇന്ദ്രജിത് തകര്‍പ്പന്‍ അഭിനയമുഹൂര്‍ത്തങ്ങളുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ ട്രെയിലറിൽ.  ലക്ഷ്മണ്‍ എന്ന കഥാപാത്രമായാണ്  ഇന്ദ്രജിത്ത് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ചിത്രത്തിൽ ഇന്ദ്രജിത്തിനും അരവിന്ദ് സ്വാമിക്കും പുറമേ സുദീപ് കിഷന്‍, ശ്രിയ ശരണ്‍ എന്നിവരാണ്  പ്രധാന വേഷങ്ങളെ കൈകാര്യം ചെയ്യുന്നത്. ലക്ഷ്മണ്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് ചിത്രത്തിലെത്തുന്നത്. വീണുപോയ പിശാചിന്റെ കഥ എന്ന ടാഗ് ലൈനില്‍ ഇറങ്ങുന്ന ‘നരഗസൂരന്‍’ ഒരു ഡാര്‍ക്ക് ഷേയ്ഡുള്ള സസ്‌പെന്‍സ് ത്രില്ലറാണ്.  ധ്രുവങ്കള്‍ പതിനാറുമായി സിനിമയിലേക്ക് എത്തിയ കാര്യത്തിന്റെ പുതിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഓഗസ്റ്റ് 31ന് ചിത്രം തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം..