വ്യത്യസ്ഥ പ്രണയവുമായി നാഗചൈതന്യയും അനു ഇമ്മാനുവലും; പുതിയ ഗാനം കാണാം

August 2, 2018

നാഗ ചൈതന്യയും അനു ഇമ്മാനുവലും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ഷൈലജ റെഡ്‌ഡി അല്ലുടു’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. വ്യത്യസ്ഥ പ്രണയ കഥയുമായി എത്തുന്ന ചിത്രത്തിൽ നാഗ ചൈതന്യയ്ക്കും അനു ഇമ്മാനുവലിനുമൊപ്പം രമ്യ കൃഷ്ണനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ വെണ്ണിലാ കിഷോർ, മുരളി ശർമ്മ എന്നിവരും നിരവധി പുതുമുഖങ്ങൾക്കൊപ്പം വേഷമിടുന്നുണ്ട്.


മാരുതി ദാസരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംഗീതം ആലപിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. ഗീതാ ഗോവിന്ദത്തിലെ ഇങ്കേം ഇങ്കേം കാവലെ എന്ന സുപ്പര്‍ ഹിറ്റ് ഗാനത്തിനു ശേഷം തെലുങ്കില്‍ ഗോപി സുന്ദര്‍ വീണ്ടും എത്തുന്ന ഗാനം കൂടിയാണ് ഇത്. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം നിരവധി പേരാണ് ഗാനം യുട്യൂബില്‍ കണ്ടത്.

ആഗസ്റ്റ് 31 ന് തിയേറ്ററുകളിലെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.  ചിത്രത്തിന്റെ ടീസർ നാഗ ചൈതന്യ തന്നെയാണ് പുറത്തുവിട്ടത്. സോഷ്യൽ മീഡിയയിലൂടെ പുറത്തിറങ്ങിയ ടീസറിന് വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയിൽ തരംഗമായ ടീസറിനും ചിത്രത്തെക്കുറിച്ചുമുള്ള  പ്രേക്ഷകരുടെ അഭിപ്രായങ്ങൾ അറിയിക്കാമെന്നും സംവിധായകൻ മാരുതി ദാസരി അറിയിച്ചു.