മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി; മുഴുവൻ ജില്ലകളിലും റെഡ് അലർട്ട്, ജാഗ്രതാ നിർദ്ദേശവുമായി സർക്കാർ…

August 15, 2018

കേരളത്തിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയർന്നു. ഈ സാഹചര്യത്തിൽ കൂടുതൽ വെള്ളം തുറന്നു വിട്ടേക്കും. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ജലനിരപ്പ് 142 അടി വരെ മാത്രമേ ഉയർത്താൻ അനുമതി ഉള്ളു. എന്നാൽ ജലനിരപ്പ് കൂടുന്ന സാഹചര്യത്തിൽ കൂടുതൽ വെള്ളം തമിഴ്‌നാട്ടിലേക്ക് ഒഴുക്കി വിടുന്നാത്തതുമായി സംബന്ധിച്ച് മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രി പളനി സ്വാമിയുമായി ചർച്ച നടത്തും.

അതേസമയം മഴ കുറയാത്തതിനാൽ കേരളത്തിലെ 14 ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെ വരെ ഓറാഞ്ച് അലർട്ട് ആയിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ മഴ കുറയാത്തതിനാൽ ഈ ജിക്കൽ ഉൾപ്പെടെ മുഴുവൻ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിക്കുകയായിരുന്നു. മഴക്കെടുതിയെത്തുടർന്ന് കേരളത്തിൽ മൊത്തം 42 പേരാണ് മരിച്ചത്. എന്നാൽ ഇന്ന് മാത്രമായി ഏഴ് പേരാണ് മരിച്ചത്. ഒറീസ്സ തീരത്തെ ന്യൂന മർദ്ധത്തെ തുടർന്നാണ് കേരളത്തിൽ മഴ ശക്തമായതെന്നും കേരളത്തിന്റെ പല ഭാഗങ്ങളിലും രണ്ട് ദിവസത്തേക്ക് കൂടി മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം പ്രളയക്കെടുതി നേരിടാന്‍ മനുഷ്യാസാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

മഴ രൂക്ഷമായതിനാല്‍ നാല് ദിവസത്തേക്ക് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിരിക്കുകയാണ്. എല്ലാം സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാമെന്ന് സിയാല്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ട്രെയിനുകളും വൈകിയോടുകയാണ്. നിരവധി സഥലങ്ങളിൽ ബസ് ഉൾപ്പെടെയുള്ള വാഹന ഗതാഗതങ്ങൾ സ്‌തംഭിപ്പിച്ചിരിക്കുകയാണ്.