മഴ തുടരുന്നു; ബന്ധപ്പെടേണ്ട ജില്ലാ എമർജൻസി നമ്പറുകൾ കാണാം
മുല്ലപ്പെരിയാർ അണക്കെട്ടിലെ പരമാവധി ശേഷിയും പിന്നിട്ട് ജലനിരപ്പ് ഉയരുകയാണ്. നിലവിൽ 142.30 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സെക്കൻഡിൽ 26,000 ഘനയടി വെള്ളമാണ് പുറത്തേക്കു വിടുന്നത്. മുല്ലപ്പെരിയാറിൽനിന്ന് കൂടുതൽ ജലം പുറത്തേക്കു വിടുന്നതിനാൽ ഇടുക്കിയിലെ ജലനിരപ്പും ഉയരുകയാണ്. സെക്കൻഡിൽ 15,00,00 വെള്ളമാണ് പുറത്തേക്കുവിടുന്നത്. 2401.2 അടിയാണ് നിലവിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. 2403 അടിയാണ് പരമാവധി ശേഷി.
ആലുവയിലെയും പത്തനംതിട്ടയിലെയും സ്ഥിതി ഗുരുതരമാണ്. പല സ്ഥലത്തും ആളുകൾ ഭക്ഷണം പോലും കിട്ടാതെ കുടുങ്ങിക്കിടക്കുകയാണ്. കൊച്ചിയിലെ കൂടുതൽ ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങുന്നു. ആലുവ, കാലടി പെരുമ്പാവൂർ ഭാഗങ്ങളിലാണ് പ്രശ്നം ഗുരുതരമാകുന്നത്. ആലുവയിലാണ് ഏറ്റവും ഗുരുതരമായ അവസ്ഥയുള്ളത്. ഈ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പോലും മുങ്ങുന്ന അവസ്ഥയാണ് ഉള്ളത്. പല ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്.
പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. പെരിയാറിന്‍റെ കൈവഴികളിലൂടെ കൂടുതല്‍ മേഖലകളിലേക്ക് ജലം ഇരച്ചെത്തുന്നു. ദേശീയപാതയിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. ട്രെയിൻ ഗതാഗതവും നിർത്തിവച്ചു. കൊച്ചി മെട്രോയും നിർത്തിവച്ചിരിക്കുകയാണ്. മുട്ടം യാർഡിൽ അടക്കം വെള്ളം കയറി. പല സ്ഥലങ്ങളും വൈദ്യുതി ബന്ധവും വിശ്ചേദിച്ച അവസ്ഥയിലാണ്.
തൃശൂരിലുള്ളവർക്ക് ആവശ്യം വന്നാൽ വിളിക്കേണ്ട നമ്പറുകൾ
Collectorate Control Room:
Mobile: 9447074424
Land Line: 0487-2362424
Taluk Control Rooms:
Chalakkudy – 0480-2705800
Thrissur – 0487-2331443
Talappilly – 04884-232226
Mukundapuram – 0480-2825259
Chavakkad – 0487-2507350
Kodungallur – 0480-2802336
Kunnamkulam – 04885-225200
#KeralaFloods2018
#ThrissurFloods