സൗഹൃദ ദിനത്തിൽ ആദിവാസി ഊരുകൾ സന്ദർശിച്ചും, ഓണക്കിറ്റ് നൽകിയും നടൻ സന്തോഷ് പണ്ഡിറ്റ്

August 7, 2018

സൗഹൃദ ദിനത്തിൽ മുള്ളുമല  ആദിവാസി  ഊരിലെ മുഴുവൻ ആളുകൾക്കും ഓണക്കോടിയും ഓണക്കിറ്റുമായി നടൻ സന്തോഷ് പണ്ഡിറ്റും നടി ജിപ്സ ബീഗവും. ഒരു മാസത്തേക്കുള്ള അരിയും സാധങ്ങളുമായാണ് ഇരുവരും മുള്ളുമല കോളനിയിൽ എത്തിയത്. നടി ജിപ്സ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയിലൂടെ പങ്കുവെച്ചതും.

പുനലൂർ, മുള്ളുമല ഗിരിജൻ കോളനി, അച്ഛൻ കോവിൽ എന്നീ ഊരുകളിലെ ഏകദേശം 72 ഓളം വരുന്ന വീടുകളിലേക്കാണ് ഒരു മാസത്തേക്കുള്ള അരിയും അവശ്യ വസ്തുക്കളുമായി താരങ്ങൾ  എത്തിയത്. എന്നാൽ ഇത് ആദ്യമായി അല്ല സന്തോഷ് പണ്ഡിറ്റ് ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നത്. ഇത്തവണ  ആദിവാസി ഊരിലെ ആളുകൾക്കൊപ്പം അംഗനവാടിയിലെ കുട്ടികൾക്കും അദ്ദേഹം സമ്മാനങ്ങൾ എത്തിച്ചു നൽകി. നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…