‘പ്രളയം കഴിയുമ്പോൾ’ ശ്രീകണ്ഠൻ നായർ ഷോയ്ക്ക് ഇനി നിമിഷങ്ങള്‍ മാത്രം

August 24, 2018

കേരള ജനതയെ ദുരിതത്തിലാഴ്ത്തിയ പ്രളയക്കെടുതിയിൽ അകപ്പെട്ടവർക്ക് താങ്ങായി ശ്രീകണ്ഠൻ നായർ ഷോയും. പ്രളയം തകർത്താടിയ കേരളത്തിലെ എല്ലാ പ്രദേശങ്ങളെയും ബന്ധിപ്പിച്ച് 5 മണിക്കൂർ ദൈർഘ്യമുള്ള ലൈവ് സംപ്രേഷണവുമായി ശ്രീകണ്ഠൻ നായർ ഷോ ഇന്ന് വൈകുന്നേരം 6 മണി മുതൽ തത്സമയം ഫ്ലവേഴ്സ് ചാനലിൽ. മഴക്കെടുതിയിൽ നാശനഷ്‌ടങ്ങൾ സംഭവിച്ചവർക്ക് ലൈവിൽ പങ്കുചേരാം. അതേസമയം ലൈവിൽ ചേരാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി വിളിച്ചറിയിക്കേണ്ടതുണ്ട്. 8111992602  എന്ന നമ്പറിലാണ് വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടത്.

പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍
വാവ സുരേഷ്
സുജിത് എബ്രഹാം- രക്ഷാപ്രവര്‍ത്തകന്‍
രാധാകൃഷ്ണന്‍ കോഴിക്കോട്- ഭരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ്
പ്രതീക്ഷ് കെ.പി- ട്രോമോ കെയര്‍, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി
ബിജു പി.കെ -രക്ഷാപ്രവര്‍ത്തകന്‍
ഫാദര്‍ റിജോ പുത്തന്‍പറമ്പില്‍- രക്ഷാപ്രവര്‍ത്തകന്‍
ഫാദര്‍ സേവേരിയോസ് തോമസ്- ചെങ്ങന്നൂര്‍, പാണ്ടനാട് പ്രളയത്തിന്റെ സാക്ഷി

ഡോ. ഷിനു ശ്യാമളന്‍- തൃശ്ശൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി
കമാന്‍ഡന്റ് ശ്രീധര വാര്യര്‍ തുടങ്ങി പ്രളയക്കെടുതിയുമായി നേരിട്ട് ബന്ധപ്പെട്ടവരടക്കം നിരവധിപേര്‍ പങ്കെടുക്കുന്നു