ഫഹദിന് സർപ്രൈസ് പിറന്നാൾ സമ്മാനമൊരുക്കി നസ്രിയ…

August 8, 2018

മലയാളികളുടെ ഇഷ്ട താര ദമ്പതികളാണ് നസ്രിയയും ഫഹദ് ഫാസിലും. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന പ്രിയതമന് സർപ്രൈസ് പിറന്നാൾ സമ്മാനമൊരുക്കിയിരിക്കുകയാണ് മലയാളികളുടെ ഇഷ്ട നായിക നസ്രിയ. താരത്തിന് പിറന്നാൾ ആശംസകളുമായി  സോഷ്യൽ മീഡിയയിലൂടെയും മറ്റുമായി നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. ഇത്തവണയും താരം നസ്രിയക്കൊപ്പമാണ് പിറന്നാൾ ആഘോഷിച്ചത്. ഇരുവരും ഒന്നിച്ചാഘോഷിക്കുന്ന പിറന്നാൾ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.

2002 ൽ പുറത്തിറങ്ങിയ ‘കയ്യെത്തും ദൂരത്ത്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ച താരം പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ ചരിത്രം കുറിക്കുവാൻ  എത്തുകയായിരുന്നു. ‘മഹേഷിന്റെ പ്രതികാരം’ ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞ സാന്നിധ്യമായി മാറുകയായിരുന്നു. ഈ ചിത്രങ്ങളിലെ അഭിനയത്തിലൂടെ നിരവധി അവാർഡുകളും താരത്തെ തേടി എത്തി. മലയാളത്തിൽ ഒരുപാട് ആരാധകരുള്ള താരം തമിഴിലും കന്നഡയിലുമായി തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന താരമായി മാറിക്കൊണ്ടിക്കൊണ്ടിരിക്കുകയാണ്.

ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന യുവതാരങ്ങളിലൊരാളായി മാറിയ താരത്തിന്റെ    പിറന്നാൾ ദിനത്തിൽ . സിനിമ പ്രവർത്തകരും ആരാധകരുമായി നിരവധി ആളുകളാണ്  പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്.