‘ആമ്മേൻ’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ സ്വാതിയുടെ വിവാഹ വിശേഷങ്ങൾ അറിയാം

ആമ്മേൻ, 24 നോർത്ത് കാതം എന്നീ സിനിമകളിലൂടെ ഫഹദിനൊപ്പം തകർത്തഭിനയിച്ച് മലയാളികളുടെ മനസ്സ് കീഴടക്കിയ സ്വാതി റെഡ്ഡി വിവാഹിതയാവുന്നു. 2005 ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സ്വാതിയുടെ സിനിമാ അരങ്ങേറ്റം. സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയയാകുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമ്മേൻ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് താരം അരങ്ങേറ്റം കുറിച്ചത്. മോസയിലെ കുതിരമീനുകള്‍, ആട്, ഡബിള്‍ ബാരലല്‍ എന്നീ ചിത്രങ്ങളിലും സ്വാതി വേഷമിട്ടു.
മലേഷ്യന്‍ എയര്വേയ്സിൽ പൈലറ്റായി ജോലി ചെയ്യുന്ന വികാസ് ആണ് സ്വാതിയുടെ വരൻ. ദീര്‍ഘകാലങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ഈ മാസം 30 ന് ഹൈദരാബാദില്‍ വച്ചാണ് ഇരുവരുടെയും വിവാഹചടങ്ങുകള്‍ നടക്കുക. സെപ്തംബര്‍ 2 ന് കൊച്ചിയില്‍ വച്ച് മലയാള സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കായി വിരുന്നൊരുക്കാനും താരം തീരുമാനിച്ചിട്ടുണ്ട്.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!