പ്രതിഫലത്തിലും ഒന്നാമൻ കൊഹ്‌ലി തന്നെ; ബിസിസിഐ യുടെ കണക്കുകൾ കാണാം

September 10, 2018

ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരാണ് ക്രിക്കറ്റ് കളിക്കാർ. ഇന്ത്യയിലെ കളിക്കാർക്കും കോച്ചിനും നൽകിയ പ്രതിഫലത്തുക ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ് ബി സി സി ഐ. ബിസി സിഐ യുടെ കണക്കുകൾ പ്രകാരം ഇന്ത്യൻ കോച്ച് രവി ശാസ്ത്രിക്ക് ലഭിക്കുന്ന വാർഷിക വരുമാനം 8  കോടി രൂപയാണ്. 2018 ജൂലൈ 18 മുതൽ ഒക്ടോബർ 17 വരെയുള്ള കണക്കുകൾ പ്രകാരമുള്ള മുൻ‌കൂർ തുകയായി 2.5 കോടി രൂപയാണ് താരത്തിന് നൽകിയിരിക്കുന്നത്.

അതേസമയം കളിക്കാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന പ്രളയർ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വീരാട് കോഹ്‌ലിയാണ്.  1,25,04,964  കോടി രൂപയാണ് കോഹ്‌ലി നേടിയ പ്രതിഫല തുക. കളിക്കാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്നതിൽ രണ്ടാം സ്ഥാനത്തുള്ളത് രോഹിത് ശര്‍മയാണ്. 1,12,80,705 കോടി രൂപയാണ് ശർമ്മയുടെ പ്രതിഫലം. ഹര്‍ദ്ദീക് പാണ്ഡ്യ ആണ് മൂന്നാം സ്ഥാനത്ത്. 1,11,34,726 കോടി രൂപയാണ് താരത്തിന്റെ പ്രതിഫലത്തുക.

സെന്റർ കോൺട്രാക്റ്റിന്റെ ഭാഗമായി ലഭിക്കുന്ന വരുമാന തുകയും മാച്ച് ഫീയും ഐ സി സി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയതിന്റെ സമ്മാനത്തുകയും അടക്കമുള്ള കണക്കുകളാണ് ബി സി സി ഐ പുറത്തുവിട്ടത്.