ഡയറിമില്‍ക്കിനൊപ്പം സൗജന്യമായി 1 ജിബി 4ജി ഡേറ്റ!

September 7, 2018

കാഡ്ബറി ഡയറിമില്‍ക്ക് ചോക്ലേറ്റ് വാങ്ങുന്നവര്‍ക്ക് ഇനി മധുരവും കഴിക്കാം ഒപ്പം 1 ജിബി 4ജി ഡേറ്റയും ഉപയോഗിക്കാം. ജിയോ ഉപഭോക്താക്കള്‍ക്കാണ് ഈ പുതിയ ഓഫര്‍. ജിയോയുടെ ഏത് ഡേറ്റാ പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്കും ഈ ആനുകൂല്യം ലഭ്യമാണ്. സെപ്റ്റംബര്‍ മുപ്പത് വരെയാണ് ഈ സൗജന്യ ഡേറ്റാ ഓഫറിന്റെ കാലാവധി. അഞ്ച് രൂപ മുതല്‍ നൂറ് രൂപ വരെ വിലയുള്ള കാഡ്ബറി ഡയറിമില്‍ക്കിനൊപ്പമാണ് സൗജന്യ ഡേറ്റ ലഭിക്കുക.

മൈജിയോയുടെ ആപ്ലിക്കേഷനില്‍ പുതിയ ഓഫര്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക ബാനറും തയാറാക്കിയിട്ടുണ്ട്. ഓഫര്‍ ലഭ്യമാക്കുന്നതിനായി ഈ ബാനറില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് ‘Participate Now’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യണം. അതിനുശേഷം ഡയറി മില്‍ക്ക് കവറിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്യണം. ഏഴ് മുതല്‍ എട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ഡാറ്റ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. സൗജന്യമായി ലഭിക്കുന്ന ഈ ഡേറ്റ മറ്റൊരു ജിയോ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യാനും സാധിക്കും.