ഡാന്‍സ് പാര്‍ട്ടികളില്‍ ഇടം പിടിക്കാന്‍ തകര്‍പ്പന്‍ ഡാന്‍സും പാട്ടുമായി ‘മിത്രോമി’ലെ ഗാനം
ഡാന്‍സ് പ്രേമികളുടെയും പാട്ടുപ്രേമികളുടെയും ഹൃദയം ഒരുപോലെ കീഴടക്കിത്തുടങ്ങിയിരിക്കുന്നു ‘മിത്രോം’ എന്ന ബോളിവുഡ് ചിത്രത്തിലെ ഗാനം. ‘കാമരിയ…’ എന്നു തുടങ്ങന്ന ഗാനം ദര്ശന് റാവലാണ് ആലപിച്ചിരിക്കുന്നത്. ലിജോ ജോര്‍ജും ഡിജെ ചേതസും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം. ഒരു തകര്‍പ്പന്‍ ആഘോഷ ഗാനമാണ് ‘കാമരിയ’.
ആലാപന മികവുകൊണ്ടു മാത്രമല്ല ദൃശ്യ ഭംഗികൊണ്ടും ഗാനം മികച്ചു നില്ക്കുന്നു. താളഭംഗിയും നൃത്തച്ചുവടുകളും ഒരു പോലെ ഇഴകിച്ചേര്ന്നിട്ടുണ്ട് കാമരിയയില്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ആഘോഷഗാനമാണ് ഇതെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം. സാമൂഹ്യമാധ്യമങ്ങളിലും പാട്ടിന് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്.
ജാക്കി ഭഗ്നാനിയും കൃതിക കമ്രയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാമരിയ കൂടാതെ ഏഴ് ഗാനങ്ങള്ക്കൂടി ചിത്രത്തിലുണ്ട്. സോനു നിഗം, ജുബിന്‍ നൗത്യാല്‍, അതിഫ് അസ്ലം, ദര്ശന് റാവല്‍, രാജാ ഹസന്, നിഖിത ഗാന്ധി, ബപ്പി ലാഹരി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. നിതിന്‍ കക്കാര്‍ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 14 ന് തീയേറ്ററുകളിലെത്തും.