പിറന്നാള്‍ ആഘോഷിച്ച് കരീന കപൂര്‍; ചിത്രങ്ങള്‍ കാണാം

September 21, 2018

കരീന കപൂര്‍ കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് കരീന പിറന്നാള്‍ ആഘോഷിച്ചത്. ബോളിവുഡ് താരത്തിന്റെ 38-ാം ജന്മദിനമാണ് മുബൈയിലെ വസതിയില്‍ വെച്ച് ആഘോഷിച്ചത്. കരീനയുടെ ഭര്‍ത്താവും നടനുമായ സെയ്ഫ് അലി ഖാന്‍, സോഹ അലി ഖാന്‍, രണ്‍ധീര്‍ കബൂര്‍ തുടങ്ങിയവരും ആഘോഷത്തില്‍ പങ്കെടുത്തു.

ആഘോഷങ്ങളുടെ ചിത്രങ്ങള്‍ കരീനയുടെ കുടുംബാംഗങ്ങള്‍ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ‘നീ ഞങ്ങളുടെ റോക്‌സ്റ്റാര്‍’ എന്നായിരുന്നു കരീനയുടെ ജന്മദിന കേക്കില്‍ എഴുതിയ വാചകം. നിരവധി ആരാധകരാണ് ഇതിനോടകം തന്നെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്.

 

View this post on Instagram

 

Birthday boomerang!!!

A post shared by Soha (@sakpataudi) on