അതിജീവനത്തിന്റെ നാൾ വഴികളിലും ഇടുക്കിയുടെ ദൃശ്യമനോഹാരിത വരച്ചുകാണിച്ച് ഒരു കെഎസ്ആർടിസി യാത്ര; വൈറൽ വീഡിയോ കാണാം
കേരളം അതിജീവനത്തിന്റെ നാൾ വഴികളിലൂടെ കടന്നുപോകുമ്പോഴും കേരളത്തിന്റെ ദൃശ്യ ഭംഗി വരച്ചുകാണിക്കുകയാണ് ഇടുക്കി. കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് കേരളത്തിൽ നിരവധി നാശ നഷ്ടങ്ങൾ ഉണ്ടായിരുന്നു. ഒരുപാട് വീടുകളും ഡാമുകളും റോഡുകളും തകർന്നു പോയതിനെത്തുടർന്ന് നിരവധി സ്ഥലങ്ങളിലൂടെയുള്ള യാത്രകൾ ഇപ്പോഴും ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴക്കെടുതിയിൽ ചെറുതോണി പാലം തകർന്നത് കൊണ്ട് ആളുകൾക്ക് സഞ്ചരിക്കുന്നതിനായി ഇടുക്കി ഡാമിന് മുകളിലൂടെ ഉള്ള യാത്ര അനുവദിച്ചുകൊടുത്തിരുന്നു. ഏകദേശം 26 വർഷങ്ങൾക്ക് ശേഷമാണ് ഈ വഴി യാത്ര അനുവദിച്ചുനൽകുന്നത്.
ഇത്തരത്തിൽ പ്രളയം തകർത്തെറിഞ്ഞിട്ടും ഇടുക്കിയുടെ ദൃശ്യമനോഹാരിത വരച്ചുകാണിക്കുയാണ് ഇടുക്കി ഡാമിന് മുകളൂടെയുള്ള യാത്രകൾ. കഴിഞ്ഞ ദിവസങ്ങൾ മുതൽ സോഷ്യൽ മീഡിയിൽ വൈറലായ ഇടുക്കിയുടെ ദൃശ്യ മനോഹാരിതയും ഒപ്പം നഷ്ടത്തിന്റെ കണക്കുകളും പറയുന്ന വീഡിയോകൾ ആളുകളെ കാഴ്ച്ചയുടെ വിസ്മയ ലോകത്തേക്ക് എത്തിക്കുകയാണ്. വൈറലായ വീഡിയോ കാണാം…
പ്രളയത്തെ തുടര്‍ന്ന് ചെറുതോണി പാലത്തിലൂടെ വാഹനങ്ങള്‍ ഓടിക്കാന്‍ പറ്റാതെ വന്നതോടെ പകരം സംവിധാനം എന്ന നിലയിലാണ് ജില്ലാ ഭരണകൂടം പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. തൊടുപുഴ ഡിപ്പോയില്‍ നിന്ന് കട്ടപ്പനയിലേക്കുള്ള രണ്ടു കെഎസ്ആര്‍ടിസി ബസുകളാണ് കുളമാവ്, ചെറുതോണി വഴി ഡാമുകള്‍ക്കു മുകളിലൂടെ ഓടുന്നത്. 1992ല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയപ്പോള്‍ അണക്കെട്ടുകള്‍ക്കു മുകളിലൂടെ ബസ് സര്‍വീസ് നടത്തിയിരുന്നു.