102 ലും സ്വർണ്ണ തിളക്കം; ഇന്ത്യയുടെ അഭിമാനമായി അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി ഈ മുത്തശ്ശി..

September 14, 2018

പ്രായം തളർത്താത്ത കരുത്തിൽ ലോക അത്‌ലറ്റിക്‌സ് ചമ്പ്യാൻഷിപ്പിൽ സ്വർണ്ണം നേടി മൻ കൗർ എന്ന 102 കാരി മുത്തശ്ശി. ലോക മാസ്റ്റർ അത്‍ലറ്റിക്സ് ചമ്പ്യാൻഷിപ്പിൽ 200 മീറ്റർ ഓട്ടത്തിലാണ് മൻ കൗർ സ്വാർണ്ണം നേടി ഇന്ത്യക്ക് അഭിമാന നേട്ടം നേടിക്കൊടുത്തത്. മലാഗയിൽ വച്ച് നടന്ന മത്സരത്തിൽ 100 മുതൽ 104 വയസുവരെയുള്ളവരുടെ മത്സരത്തിലാണ് മറ്റുള്ളവരെ നിഷ്കരുണം തോൽപ്പിച്ചാണ് ഈ മുത്തശ്ശി  സ്വർണ്ണം കരസ്ഥമാക്കിയത്.

മകൻറെ പ്രോത്സാഹനത്തോടെ 93 ആം വയസിലാണ് മൻ കൗർ ഓട്ടം പരിശീലിച്ചു തുടങ്ങിയത്. ആദ്യമായി ഓടിയപ്പോൾ തന്നെ 1.01 മിനിറ്റിൽ 100 മീറ്റർ മൻ കൗർ ഓടിയെത്തിയെന്നും മകൻ പറഞ്ഞു. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതിനാൽ അമ്മയ്ക്ക് ഓട്ടത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ സാധിക്കുന്നുണ്ടെന്നും മകൻ പറഞ്ഞു.

കഴിഞ്ഞ വർഷം ന്യൂസിലൻഡിലെ ഓക് ലൻഡിൽ  നടന്ന ലോക മാസ്റ്റർ ഗെയിംസ് മത്സരത്തിലും കൗർ സ്വർണ്ണം നേടിയിരുന്നു. കൗറിന്റെ ഈ വിജയത്തെ പ്രശംസിച്ച് നിരവധി ആളുകളാണ് സോഷ്യൽ മീഡിയിൽ എത്തുന്നത്. ഇന്ത്യയുടെ അഭിമാനമായ ഈ മുത്തശ്ശിക്ക് അഭിനന്ദനങ്ങളുമായി എത്തിയ ട്വീറ്റുകൾ കാണാം..