കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കുന്ന ‘അച്ഛന്‍ മെസ്സി’; ചിത്രം ഏറ്റെടുത്ത് ആരാധകര്‍
ഫുട്‌ബോളിന്റെ ഇതിഹാസ നായകനാണ് ലയണല്‍ മെസ്സി. തരാത്തിനുള്ള ആരാധകരും നിരവധിയാണ്. ബാഴ്‌സലോണയുടെ ക്യാപ്റ്റനായ മെസ്സിക്ക് ഇത് അവധിക്കാലമാണ്. ഫുട്‌ബോളിനൊപ്പം തന്നെ കുടുംബകാര്യങ്ങളിലും ഏറെ ശ്രദ്ധപുലര്‍ത്താറുണ്ട് മെസ്സി. കുടുംബകാര്യങ്ങളില്‍ മുഴുകിയിരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കായികതാരങ്ങളുടെ കുടുംബവിശേങ്ങള്‍ അറിയാനും ആരാധകര്‍ തിരക്കുകൂട്ടാറുണ്ട്. ക്യാപ്റ്റന്‍കൂള്‍ ധോണിയുടെയും മകളുടെയും ചിത്രങ്ങളും സോഷ്യല്‍ മീഡിയ പലപ്പോഴും ഏറ്റെടുത്തിട്ടുണ്ട്.
മക്കളെ സ്‌കൂളിലേക്ക് അയക്കുന്ന ഒരു ഒരു ചിത്രമാണ് ഇപ്പോള്‍ വൈറല്‍. മെസ്സി തന്നെയാണ് ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതും. നിമിഷങ്ങള്‍ക്കൊണ്ടുതന്നെ ആരാധകര്‍ ചിത്രം ഏറ്റെടുത്തു. മക്കളായ തിയാഗോയും മാത്യോയും സ്‌കൂള്‍ യൂണിഫോമിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇടയ്ക്കിടെ തന്റെ കുടുംബ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മെസ്സി പോസ്റ്റ് ചെയ്യാറുണ്ട്.
അര്‍ജന്റീന ദേശീയ ടീം, സ്പാനിഷ് പ്രിമേറ ഡിവിഷനില്‍ എഫ്.സി. ബാഴ്‌സലോണ എന്നീ ടീമുകള്‍ക്കായാണ് മെസ്സി കളിക്കുന്നത്. ഇദ്ദേഹം സ്പാനിഷ് പൗരത്വവും നേടിയിട്ടുണ്ട്. പുതു തലമുറയിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളായാണ് ലോകം മെസ്സിയെ വാഴ്ത്തുന്നത്. ചെറുപ്രായത്തില്‍തന്നെ തുടങ്ങിയതാണ് മെസ്സിയുടെ ഫുട്‌ബോള്‍ ജീവിതം. മെസ്സി, 21 ആം വയസ്സില്‍ യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍, ഫിഫ ലോക ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ എന്നീ പുരസ്‌കാരങ്ങള്‍ക്കായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.
22 ആം വയസ്സില്‍ അദ്ദേഹം ആ രണ്ട് പുരസ്‌കാരങ്ങളും കരസ്ഥമാക്കുകയും ചെയ്തു. ബാണ്‍ ഡി ഓര്‍ഡര്‍ ബഹുമതി 5 തവണ നേടുന്ന ആദ്യ കളിക്കാരനും മെസ്സിയാണ്. മെസ്സിയെ പലപ്പോഴും എക്കാലത്തെയും ഫുട്‌ബോള്‍ ഇതിഹാസതാരം ഡിയാഗോ മറഡോണയുമായി സാമ്യപ്പെടുത്താറുണ്ട്. മറഡോണ തന്നെ മെസ്സിയെ തന്റെ ‘പിന്‍ഗാമി’ എന്നും വിശേഷിപ്പിച്ചിട്ടുണ്ട്.
View this post on Instagram