മലയാളികളുടെ അതീജീവനത്തിന് സല്യൂട്ട് നല്‍കി നടന്‍ നീരജും അനിയനും; തരംഗമായി ‘ഞാന്‍ മലയാളി’

September 12, 2018

കേരളത്തെ ഒന്നാകെ ഉലച്ച മഹാപ്രളയത്തില്‍ നിന്നും അതിജീവനത്തിലേക്ക് നടന്നടുക്കുകയാണ് മലയാളികള്‍. കേരളത്തിന്റെ അതിജീവനത്തിന് സല്യൂട്ട് നല്‍കിക്കൊണ്ട് നടന്‍ നീരജ് മാധവിന്റെ സഹോദരന്‍ നവനീത് മാധവ് സംവിധാനം ചെയ്ത ‘ഞാന്‍ മലയാളി’ എന്ന വീഡിയോ ഏറെ ശ്രദ്ധേയമാകുന്നു. പ്രളയക്കെടുതിയുടെയും അതിജീവനത്തിന്റെയും കഥ പറയുന്നുണ്ട് ഈ വീഡിയോ ആല്‍ബം. കൈ-മെയ്യ് മറന്ന് അതിജീവനത്തിനായി ഒന്നിച്ചുനിന്ന മലയാളികള്‍ക്കുള്ള ഒരു ബിഗ് സല്യൂട്ടാണ് ഈ ആല്‍ബം.

മനോഹരമായ ദൃശ്യാവിഷ്‌കരണമാണ് ആല്‍ബത്തിന്റേത്. വരികളും ഏറെ മികച്ചത്. മലയാളത്തില്‍ റാപ് മ്യൂസിക്ക് വീഡിയോകള്‍ ചെയ്ത് സുപരിചിതനായ ആര്‍സി എന്ന റമീസിന്റേതാണ് വരികള്‍. പാട്ടിന് ഈണം നല്‍കിയതും റമീസ് തന്നെ.

യൂട്യൂബില്‍ റിലീസ് ചെയ്ത ‘ഞാന്‍ മലയാളി’ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടത്. മലയാളത്തിന്റെ പ്രിയതാരം ടൊവിനോ തോമസ് അടക്കം നിരവധി പേര്‍ ആല്‍ബം സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. മ്യൂസിക് വീഡിയോ വഴി ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് നീരജിന്റെയും നവനീതിന്റെയും തീരുമാനം.

മിനിസ്‌ക്രീനിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ് നവനീത് മാധവ്. ശിക്കാര്‍, മാണിക്യക്കല്ല് തുടങ്ങിയ ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഞ്ച് മിനിറ്റാണ് നവനീത് സംവിധാനം ചെയ്ത മ്യൂസ് ആബത്തിന്റെ ദൈര്‍ഘ്യം. നീരജ് മാധവാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!