‘ലില്ലി അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രം’; ലില്ലിയുടെ വിശേഷങ്ങളുമായി സംയുക്ത..

September 29, 2018

ആദ്യ സിനിമയിലൂടെത്തന്നെ മലയാളി പ്രേക്ഷകരുടെ  ഹൃദയം കീഴടക്കിയ താരമാണ് സംയുക്ത മേനോൻ. ഫെല്ലിനി സംവിധാനം ചെയ്ത ടോവിനോ ചിത്രം തീവണ്ടിയിലൂടെ വെള്ളിത്തിരയിൽ എത്തിയ താരത്തിന്റെ ആദ്യ ചിത്രമാണ് ലില്ലി. നവാഗതനായ പ്രശോഭ് സംവിധാനം ചെയുന്ന ചിത്രം തിയേറ്ററുകൾ കീഴടക്കി മുന്നേറികൊണ്ടിരിക്കുകയാണ്. ലില്ലി എന്ന ചിത്രത്തിലെ വിശേഷങ്ങളുമായി ഫ്ലവേഴ്സ് വൈബ്‌സിൽ  എത്തുകയാണ് സംയുക്ത..

ലില്ലി എന്ന സ്ത്രീയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രം മലയാള സിനിമ ലോകത്തെ മികച്ച ചിത്രങ്ങളിൽ ഒന്നാകുമെന്ന പ്രതീക്ഷയിലാണ് നായിക സംയുക്ത. എല്ലാവരെയും പോലെതന്നെ  ചെയ്യുന്ന ചിത്രങ്ങൾ വൻ വിജയമാകണമെന്ന ആഗ്രഹം തനിക്കും ഉണ്ടെന്നും താരം പറയുന്നു. ചിത്രം ഏതു കാലഘട്ടത്തിലാണ് പറയേണ്ടതെന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെയെന്നും സംയുക്ത അഭിപ്രായപ്പെട്ടു. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്ന വീഡിയോ കാണാം..

പുതുമുഖങ്ങളെ പ്രധാനകഥാപാത്രങ്ങളാക്കി പ്രശോഭ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. തീവണ്ടി എന്ന ചിത്രത്തിലൂടെ ടൊവിനോ തോമസിന്റെ നായികയായി എത്തിയ സംയുക്ത മേനോന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ , ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, ആര്യന്‍ മേനോന്‍, സജിന്‍ ചെറുകയില്‍, കെവിന്‍ ജോസ് തുടങ്ങിയവരും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സംവിധായകന്‍ പ്രശോഭും ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുണ്ട്.

ഒരു ഷോക്കിംഗ് ത്രില്ലര്‍ എന്ന നിലയില്‍ വയലന്‍സ് നിറഞ്ഞ രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ട് . അതേസമയം ഇതൊരു കുടുംബചിത്രം കൂടിയാണ്. ഇന്ന് സമൂഹത്തില്‍ എവിടെയും നടക്കാവുന്ന ഒരു പ്രമേയമാണ് ലില്ലി എന്ന ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നതും. ചിത്രം നിർമ്മിച്ചിരിക്കുന്നത് ഈ ഫോർ എക്സ്പിരിമെന്റ്സിന്റെ ബാനറിൽ മുകേഷ് ആർ മേഹ്തയും സി വി ശാരദിയും ചേർന്നാണ്. അതേസമയം ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം ആ കഥാപാത്രത്തിൽ നിന്ന് പുറത്തുകടക്കാൻ കൗൺസലിങ്ങു വരെ വേണ്ടി വന്നിരുന്നെന്നും താരം മുമ്പ് വ്യക്തമാക്കിയിരുന്നു..