തരംഗമായി സംയുക്താ മേനോന്റെ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം

September 11, 2018

‘തീവണ്ടി’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടനായികയായി മാറിയ താരമാണ് സംയുക്താ മേനോൻ.  ചിത്രത്തിൽ ടോവിനോ തോമസിന്റെ നായികയായി എത്തുന്ന താരം  ‘ലില്ലി’  എന്ന ചിത്രത്തിലും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ആദ്യ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരത്തിന്റെ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മുഖ്യകഥാപാത്രമായി സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച താരത്തിനെ കാത്തിരിക്കുന്നത് നിരവധി ചിത്രങ്ങളാണ്. ലില്ലി എന്ന ചിത്രത്തിലൂടെ ആദ്യം അഭിനയ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചെങ്കിലും തീവണ്ടിയാണ് താരത്തിന്റേതായി ആദ്യം പുറത്തിറങ്ങിയ ചിത്രം…സോഷ്യൽ മീഡിയയിൽ തരംഗമായ സംയുക്തയുടെ ചിത്രങ്ങൾ കാണാം…