വര്‍ഷങ്ങള്‍ക്ക് ശേഷം തൊട്ടരികില്‍ മാതാപിതാക്കള്‍; കണ്ണു നിറയ്ക്കും ഈ പിറന്നാള്‍ സമ്മാനം
ജന്മദിനങ്ങള് എല്ലാവര്ക്കും പ്രിയപ്പെട്ടതാണ്. ജന്മദിനങ്ങളില് ലഭിക്കുന്ന സമ്മാനങ്ങളും. ജന്മദിനത്തില് ഒരു യുവാവിനു ലഭിച്ച സര്‍പ്രൈസ് സമ്മാനത്തിന്റെ പിന്നാലെയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍. ആരുടെയും കണ്ണുകള്‍ ഒരല്പം നിറയ്ക്കും ഈ സ്നേഹ സമ്മാനം. നിരവധി പേരാണ് ഈ പിറന്നാള്‍ സര്‍പ്രൈസിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത്.
യെമനില്‍ നിന്നും മെഡിസിന് പഠനത്തിനായി ജര്‍മ്മനിയിലെത്തിയ യുവാവിനെയാണ് സഹപാഠികള്‍ ഞെട്ടിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന യുവാവിന് പഠന കാലഘട്ടങ്ങള്‍ക്കിടയില്‍ ഒരിക്കല്‍പോലും സ്വന്തം നാട്ടിലേക്ക് പോകാന്‍ സാധിച്ചിരുന്നില്ല. ആറ് വര്‍ഷമായി യവാവ് സ്വന്തം മാതാപിതാക്കളെ കണ്ടിട്ട്. ഇതറിഞ്ഞ സഹപാഠികള്‍ യുവാവിന്റെ ജന്മദിനത്തില് ഗംഭീരമായൊരു സമ്മാനമൊരുക്കി.
യെമനില്‍ നിന്നും മാതാപിതാക്കളെ സഹപാഠികള്‍ ജര്‍മ്മനിയിലെത്തിച്ചു. ഇതായിരിക്കും യുവാവിന് കിട്ടാവുന്നതില്‍ വെച്ചേറ്റവും നല്ല സമ്മാനമെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. അവരുടെ വിശ്വാസം തെറ്റിയില്ല. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ മാതാപിതാക്കളെ തൊട്ടരികില്‍ കണ്ടപ്പോള്‍ യുവാവിന് സന്തോഷം അടക്കാനായില്ല. ഓടിച്ചെന്ന് അയാള്‍ മാതാപിതാക്കളെ വാരിപ്പുണര്‍ന്നു. ഒരു നൂറ് സ്നേഹചുംബനങ്ങള് നല്കി. ഏറെ ഹൃദയഭേദകമായിരുന്നു ഈ കൂടിക്കാഴ്ച. കണ്ടുനിന്നവരുടെ കണ്ണുകള്‍ പോലും അറിയാതെ നിറഞ്ഞു.
This student from Yemen is studying medicine for the last 6 years in Germany. Never seen his parents in as many years due to lack of resources.
His colleagues decided to surprise him on his birthday by ✈️ his parents to Germany.
Humanity is at its best. pic.twitter.com/SveRjWBlzI— Junaid Akhtar (@junaidashaikh) 10 October 2018