ഐശ്വര്യ റായ്‌ക്കൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് അഭിഷേക് ബച്ചന്‍

October 27, 2018

ഐശ്വര്യ റായ്‌ക്കൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അഭിഷേക് ബച്ചന്‍. പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. ‘അണ്‍ഫൊര്‍ഗറ്റബിള്‍ ടൂറിനിടയിലെ ചിത്രം’ എന്ന കുറിപ്പും ഫോട്ടോയ്‌ക്കൊപ്പം അഭിഷേക് ചേര്‍ത്തിട്ടുണ്ട്.

ഉത്തരേന്ത്യന്‍ ആഘോഷമായ കര്‍വ്വാ ചൌത്ത് ദിനത്തോടനുബന്ധിച്ചാണ് അഭിഷേക് ഭാര്യ ഐശ്വര്യയുടെ ചിത്രം പങ്കുവെച്ചത്. കര്‍വ്വാ ചൌത്ത് ദിനത്തില്‍ ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാരുടെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി ഉപവാസം അനുഷ്ഠിക്കും. രാത്രി ചന്ദ്രോദയത്തിനു ശേഷം ഭര്‍ത്താവിനെ കണ്ടുകൊണ്ടാണ് ഈ ആഘോഷദിനത്തില്‍ ഭക്ഷണം കഴിക്കുക.

ഉത്തരവാദിത്വമുള്ള ഭര്‍ത്താവായ താനും ഭാര്യയ്‌ക്കൊപ്പം ഉപവാസം അനുഷ്ഠിക്കുമെന്നും അഭിഷേക് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു. എല്ലാ ഭര്‍ത്താക്കന്മാരും തങ്ങളുടെ ഭാര്യയ്‌ക്കൊപ്പം ഈ ദിനത്തില്‍ ഉപവാസം അനുഷ്ഠിക്കണമെന്നും അഭിഷേക് ഓര്‍മ്മപ്പെടുത്തി.


അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ഗുലാബ് ജാമുന്‍ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിക്കുന്നുണ്ട്. നീണ്ട എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരദമ്പതികള്‍ വെള്ളിത്തിരയില്‍ ഒരുമിച്ചെത്തുന്നത്.