സുന്ദരിയായി അനുപമ പരമേശ്വരന്‍; ചിത്രങ്ങള്‍ കാണാം

October 24, 2018

ചുരുണ്ട മുടിയഴകുകൊണ്ട് മലയാള സിനിമാ ആസ്വാദകരുടെ ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരന്‍. നിവിന്‍ പോളി നായകനായെത്തിയ ‘പ്രേമം’ എന്ന ചിത്രത്തിലെ മേരി എന്ന കഥാപാത്രത്തിലൂടെയായിരുന്നു അനുപമയുടെ സിനിമാരംഗത്തേക്കുള്ള പ്രവേശനം. മലയാളത്തിനു പുറമെ മറ്റ് ഭാഷകളിലും താരമിപ്പോള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു.

അനുപമ പരമേശ്വരന്റെ പുതിയ ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്. അനുപമ നായികയായെത്തുന്ന ‘ഹലോ ഗുരു പ്രേമ കൊസാമെ‘ എന്ന തെലുങ്ക് സിനിമയുടെ സക്‌സസ് മീറ്റില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം. അതീവ ഗ്ലാമറസായാണ് അനുപമ ചിത്രത്തിലും പ്രത്യക്ഷപ്പെടുന്നത്.

ത്രിനാഥ റാവു ആണ് ചിത്രത്തിന്റെ സംവിധാനം. തെലുങ്ക് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായ റാം പോത്തിനേനിയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രണിത സുബാഷ, പ്രകാശ് രാജ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ദേവിശ്രീ പ്രസാദാണ്. വിജയ് കെ. ചക്രവര്‍ത്തിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ദില്‍രാജു ആണ് നിര്‍മ്മാണം.